കോഴിക്കോട്: ഭൂമാഫിയക്കെതിരെ ആയിരം തവണ ജയിലിൽ പോകേണ്ടി വന്നാലും ആർ. സുനിലിെൻറ വാർത്ത ഷെയർ ചെയ്യുമെന്ന് സുകുമാരൻ അട്ടപ്പാടി. മാധ്യമം ഓൺ ലൈനിലെ വാർത്ത ഷെയർ ചെയ്തതതിെൻറ പേരിലാണ് സുകുമാരെൻറ പേരിലും അഗളി പൊലീസ് കേസെടുത്തത്. പുതിയ സാഹചര്യത്തിൽ ഫേസ് ബുക്കിലൂടെ സുകുമാരൻ തെൻറ നിലപാട് വ്യക്തമാക്കുകയാണ്.
ഫേസ് ബുക്ക് കുറിപ്പിെൻറ പൂർണരൂപം...
വരഗംമ്പാടി ചന്ദ്രമോഹന്റെ കടുംബ ഭൂമി കൈയേറാനും കൈക്കലാക്കാനും വന്ന ഭൂമാഫിയ സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചന്ദ്രമോഹൻ സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കാര്യത്തിൽ സുനിൽചെയ്ത വാർത്ത ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. ഇതാണ് സുനിലിനൊപ്പം തന്നെയും പ്രതി ചേർത്ത് അഗളി പൊലീസ് എഫ്.ഐ.ആർ തയാറാക്കിയത്.
അട്ടപ്പാടിയിൽ ആദിവാസിഭൂമി വ്യാജരേഖകളുണ്ടാക്കി കൈയേറ്റം നടത്തുന്നതിനെതിരെ നിരന്തരമായ ഇടപ്പെടലുകൾ നടത്തുന്ന കാലങ്ങളിൽ ഇതുപോലെയുള്ള എഫ്.ഐ.ആറുകളും അറസ്റ്റും
ജയിൽവാസവും തനിക്ക് നിരവധി ഉണ്ടായി. രാഷ്ട്രീയ നേതാക്കളായ വെളിയൻ ഭാർഗവൻ, സി.കെ ചന്ദ്രപ്പൻ, മുൻ മന്ത്രി കെ.ഇ ഇസ്മായിൽ, ഇപ്പോഴത്തെ മന്ത്രി കെ. കൃഷ്ണൻ കുട്ടി, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, മുൻ മന്ത്രി തിരുവഞ്ചിയൂർ രാധാകൃഷ്ണൻ ഇവരെല്ലാം പലഘട്ടങ്ങളിലും അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിപ്പിനെതിരെയുള്ള സമരങ്ങളിൽ തന്നോടൊപ്പം നിന്നവരും നിലപാട് സ്വീകരിച്ചവരാണ്.
ചന്ദ്രമോഹൻന്റെ അമ്മ ശിവലക്ഷ്മി അവരുടെ ഭൂമി കൊടികുത്തി പിടിച്ചെടുത്തത് 1996 ൽ ആണ്. അതുമായി ബന്ധപ്പെട്ട് സമരത്തിൽ നിരവധി സഖാക്കൾക്കൊപ്പം താനും ജയിലിൽ പോയി. കെ.ടി കുഞ്ഞിക്കണ്ണൻ, പി.സി ഉണ്ണി ച്ചെക്കൻ, എം. ശിവശങ്കരൻ എന്നിവരും അന്ന് സമരങ്ങളിലൂടെ കടന്നുപോയവരിൽ ഉൾപ്പെടും. ചന്ദ്രമോഹനനുംസഹോദരിമാരും ഇന്ന് ആ ഭൂമിയിൽ വീടുകൾ വെച്ച് തമാസിക്കുകയാണ്. അവരെ ഭൂമിയിൽ നിന്ന് ഇറക്കിവിടാനെത്തിയ ഭൂമാഫിയക്കെതിരെ ആയിരം തവണ ജയിലിൽ പോകേണ്ടി വന്നാലും ആർ. സുനിലിന്റെ വാർത്ത വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യും.
വ്യാജ രേഖകൾ നിർമിച്ച് നഞ്ചിയമ്മയുടെ കുടുംബഭൂമിയിലെ കൈയേറ്റത്തിനെതിരെ നടന്ന നീക്കത്തിൽ തന്നെ ഒന്നാം പ്രതിയാക്കി നാലു കേസുകൾ ഭൂമാഫിയ ഫയൽ ചെയ്തു. അതിൽ മൂന്നു കേസും ഹൈകോടതി തള്ളി. ഒരു കേസ് മണ്ണാർക്കാട് കോടതിയിൽ ഇപ്പോഴും തുടരുന്നു. കാറ്റാടി കമ്പനി ഉൾപ്പെടെ ഭൂമാഫിയകൾക്ക് ആദിവാസി ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ഭരണാധികാരികൾക്കെതിരെയുള്ള കേസ് ഇപ്പോൾ ഹൈകോടതിയിൽ വിചാരണയിലാണ്.
ചീരക്കടവിൽ ഗാത്ത മൂപ്പന്റെയും അഗളിയിൽ മല്ലീശ്വരിയുടെയും ഭൂമിയിലെ കൈയേറ്റത്തിനെതിരെയും സമരം തുടരുകയാണ്. ആദിവാസികളുടെ ഫാം ഭൂമി 2700 ഏക്കർ തൃശൂരിലെ സ്വകാര്യ മുതലാളിക്ക് പാട്ടക്കരാർ കരാർ ഉണ്ടാക്കിയതിനെതിരെയും ശക്തമായ മുന്നേറ്റം നടത്തി. ഒടുവിൽ പട്ടികവർഗ വകുപ്പ് പാട്ടക്കരാർ റദ്ദാക്കി.
കെ.എൻ രാമചന്ദ്രൻ, ടി.ആർ ചന്ദ്രൻ, എം.പി കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, എം.കെ ദാസൻ, ടി.സി സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പമാണ് മുന്നോട്ട് പോകുന്നത്. കാറ്റാടി വിഷയത്തിൽ ഭൂമാഫിയകൾക്കെതിരെയുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ നടപടിയില്ല.
മരിച്ച ആളുകൾ മരണാനന്തരം ആക്രമിച്ചതായി ഭൂമാഫിയകളുടെ കള്ള കേസിൽ നടപടിയില്ല. ആധാരങ്ങൾ ഉണ്ടാക്കാനും ആധാരം കോടതിയിൽ ഹാജരാത്തിയതിന് ഉപയോഗിച്ച നികുതി രശീത് അഗളി വില്ലേജിൽ നിന്നും നല്കിയതല്ല എന്ന് വില്ലേജ് ഓഫീസർ കോടതിയിൽ നേരിട്ടെത്തി മൊഴി നല്കിയാലും വ്യാജ രേഖയുണ്ടാക്കിയവർക്കെതിരെ നടപടി ഇല്ല. Even if he has to go to jail a thousand times against the land mafia. Sukumaran Attappadi says that he will share Sunil's newsസുനിലിന്റെ വാർത്ത ഷെയർ ചെയ്ത വായിച്ചാൽ എഫി.ഐ.ആർ ഉണ്ടാകുമെന്നതാണ് അട്ടപ്പാടിയിലെ ജനാധിപത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.