കോട്ടയം: പിന്നാക്ക സംവരണം മാറ്റാതെ, മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന നിലപാടിനൊപ്പമാണ് കോൺഗ്രസ് എന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് വിയോജിപ്പ് അറിയിച്ചിരുന്നു. നിലവിലെ ആനുകൂല്യം നഷ്ടപ്പെടുമോ എന്നതാണ് ലീഗിെൻറ ആശങ്ക. ആ ആശങ്ക മാറിയാൽ കോൺഗ്രസ് പറയുന്നതാണ് ശരിയെന്ന് ലീഗിന് ബോധ്യമാവും, ലീഗ് പിന്തുണക്കും. അക്കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും കോട്ടയം പ്രസ് ക്ലബിൽ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യ തീരുമാനമാണ് ദേശീയതലത്തിലെ കോൺഗ്രസ്-സി.പി.എം ധാരണ. ബി.ജെ.പിയെ എതിർക്കുന്ന മതേതര ശക്തികൾ ഒന്നിച്ചുനിൽക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. വിഘാതം സി.പി.എം കേരളഘടകം മാത്രമായിരുന്നു. ഇപ്പോൾ അവർക്കും മനസ്സിലായി. വെൽഫെയർ പാർട്ടിയുമായി നേരേത്ത സഹകരിച്ചത് സി.പി.എമ്മാണ്. കോൺഗ്രസ് നിലപാട് കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ പബ്ലിക് അഫയേഴ്സ് സെൻററിെൻറ ഗവേണന്‍സ് സൂചിക റിപ്പോര്‍ട്ട് പ്രകാരം കേരളം നേടിയ ഒന്നാംസ്ഥാനം യു.ഡി.എഫ് സര്‍ക്കാറിെൻറ നേട്ടത്തിെൻറ തുടര്‍ച്ചയാണ്. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്തുള്ള 2015ലെ േഡറ്റ ഉപയോഗിച്ചാണ് 2016ലെ ഇന്‍ഡക്സ് പ്രസിദ്ധീകരിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടം എൽ.ഡി.എഫ് സര്‍ക്കാര്‍ നിലനിര്‍ത്തി.
മലയാളിയായ ഡോ. സാമുവല്‍ പോള്‍ 1994ല്‍ സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണിത്. 2013ൽ ജനസമ്പര്‍ക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള യു.എന്‍ അവാര്‍ഡ്, 2012ൽ മികച്ച സംസ്ഥാനത്തിനുള്ള ഐ.ബി.എന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ്, 2013ൽ ഇന്ത്യ ടുഡെയുടെ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്സ് അവാര്‍ഡ്, 2014ൽ കേന്ദ്രസര്‍ക്കാറിെൻറ അധികാര വീകേന്ദ്രീകരണ-ജനാധിപത്യ ശാക്തീകരണത്തിനുള്ള അവാര്‍ഡ് എന്നിവയും കേരളം സ്വന്തമാക്കിയിരുന്നു. 2012 മുതൽ ദേശീയ ഊര്‍ജ അവാര്‍ഡ് തുടർച്ചയായി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.