കൊടുവള്ളി: കള്ളനോട്ടുമായി മുൻ യുവമോർച്ച നേതാവിനെ വീണ്ടും പിടികൂടി. കള്ളനോട്ടടിച് ച് വിതരണം ചെയ്ത കേസില്‍ മുമ്പ് അറസ്റ്റിലായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എം പുരം പനങ്ങ ാട് എരശ്ശേരി വീട്ടിൽ രാകേഷ് (35), കൂട്ടാളി മലപ്പുറം ഒതായി പെരകമണ്ണ മണ്ടത്തൊടിക വീട്ടി ൽ സുനീര്‍ അലി (43) എന്നിവരെയാണ് 1.9 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊടുവള്ളി പൊലീസ് വെള്ളി യാഴ്ച പിടികൂടിയത്. ശനിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡൻറായിരുന്ന രാകേഷിനെ 2017 ജൂണില്‍ ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കള്ളനോട്ട് വിതരണത്തിനിടെയാണ് ഇയാൾ കൊടുവള്ളി പൊലീസിെൻറ പിടിയിലായത്. ബംഗളൂരു, തമിഴ്നാട്, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നാണ് കള്ളനോട്ട് വാങ്ങിക്കുന്നതെന്നും മലപ്പുറം-കോഴിക്കോട് ജില്ലകളിലാണ് ഇത് പ്രധാനമായും വിതരണം ചെയ്യുന്നതെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കൊടുവള്ളി ഭാഗങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്യുന്നവർ എത്തിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തില്‍ ഒരാഴ്ചയായി സംഘം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന്, ഓമശ്ശേരി ഭാഗത്ത് നടത്തിയ വാഹനപരിശോധനക്കിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ നിർത്താതെ പോയി. പിന്തുടര്‍ന്ന പൊലീസ് അഗസ്ത്യന്മുഴി പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു. 100 എണ്ണം വീതമുള്ള 500െൻറ മൂന്ന് കെട്ടും 100 എണ്ണം വീതമുള്ള 200െൻറ രണ്ട് കെട്ടും നോട്ടുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. സ്കൂട്ടറിെൻറ സീറ്റിനടിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. 50,000 രൂപക്ക് 1.5 ലക്ഷത്തിെൻറ കള്ളനോട്ടാണ് ഇവര്‍ നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു.
സ്ഥലം-വാഹന കച്ചവടവുമായി ബന്ധപ്പെട്ട് രാകേഷുമായി സുനീർ അലി ദീര്‍ഘകാലമായി പരിചയത്തിലാണ്. ഇയാള്‍ക്കെതിരെ മഞ്ചേരിയില്‍ ബലാത്സംഗ കേസുണ്ട്. വിശ്വാസവഞ്ചന കേസിലും പ്രതിയാണ്. കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹന്, എസ്.ഐ കെ. പ്രജീഷ്, എ.എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ അബ്ദുൽ റഷീദ്, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.