തൃശൂർ: ആരോഗ്യ സർവകലാശാലയുടെ 2015-‘16 ലെ എം.ഫാം പരീക്ഷയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി അന്വേഷണ സമിതി കണ്ടെത്തി. ബുധനാഴ്ച ചേർന്ന സെനറ്റ് യോഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിച്ച് അതിന്മേൽ നടപടിയെടുക്കാൻ സെനറ്റ് യോഗം ആവശ്യപ്പെട്ടു. അച്ചടക്ക സമിതി യോഗം ചേർന്ന് നടപടി തീരുമാനിച്ച് ശിപാർശ ചെയ്യണമെന്ന് വൈസ് ചാൻസലർ േഡാ. എം.കെ.സി. നായർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഗവ. കോളജിലെ വിദ്യാർഥികൾ മികച്ച മാർക്ക് നേടിയിട്ടും തൃശൂർ ജില്ലയിലെ സ്വാശ്രയ കോളജ് വിദ്യാർഥികൾക്ക് റാങ്കുകൾ ലഭിച്ചതാണ് പരാതിക്ക് ഇടയാക്കിയത്. തുടർച്ചയായി ഇൗ കോളജിലെ വിദ്യാർഥികൾ റാങ്ക് നേടുന്നത് സംശയത്തിന് വഴിവെച്ചു. സെനറ്റ് അംഗമായ ആർ. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഡോ. ആർ. ബിന്ദുവും ഡോ. സി.പി. മുരളിയും ഉൾപ്പെട്ട സമിതിയാണ് അന്വേഷിച്ചത്.
റാങ്ക് നേടിയ സ്വാശ്രയ കോളജിലെ വിദ്യാർഥികൾക്ക് തിസീസ്, പ്രാക്ടിക്കൽ, ൈവവ പരീക്ഷകളിൽ അനർഹമായ മാർക്ക് ദാനം നടന്നതായാണ് കണ്ടെത്തൽ. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥികളെ ഇേൻറണലിൽ തഴഞ്ഞാണ് ഇൗ റാങ്ക് ദാനം. ഡീൻ, പരീക്ഷ ബോർഡ് ചെയർമാൻ എന്നിവർക്ക് ഇതിൽ പങ്കുണ്ട്.
മാത്രമല്ല, പരീക്ഷ ബോർഡ് ചെയർമാനും റാങ്ക് ലഭിച്ച സ്വാശ്രയ കോളജിെൻറ ചെയർമാനും ഒരാളാണെന്നും സമിതി റിപ്പോർട്ടിലുണ്ട്. ഇൗ കോളജിലെ രണ്ടുപേർ ഒരേ തിസീസ് എഴുതി. ഒരാൾക്ക് വന്ന അക്ഷരപ്പിശക് അടുത്തയാളുടെ പേപ്പറിലുമുണ്ട്. തിസീസ് അപ്ലോഡ് ചെയ്ത സമയത്തിലും ദുരൂഹത കണ്ടെത്തി. ഒരു മിനിറ്റു കൊണ്ടാണ് തിസീസ് അപ്ലോഡ് ചെയ്തത്.
പ്രാക്ടിക്കൽ പരീക്ഷയിൽ നിർണായക നിയന്ത്രണമുള്ള ചെയർമാൻ സ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിൽനിന്നുള്ളവരെ നിയോഗിക്കണമെന്ന് അന്വേഷണ സമിതി ശിപാർശ ചെയ്തു. സർവകലാശാലയിൽ സ്വാശ്രയ മേഖലയിൽനിന്ന് രണ്ട് ഡീൻമാർ ഉള്ളതിൽ ഒരാളാണ് ഫാർമസി വിഭാഗത്തിന് നേതൃത്വം നൽകുന്നത്.
അതി പ്രധാനമായ ഇൗ ചുമതല സർക്കാർ മേഖലക്ക് നൽകണം. ബോർഡ് ഒാഫ് സ്റ്റഡീസ് ചെയർമാനായി സർക്കാർ മെഡിക്കൽ കോളജ് ഫാക്കൽറ്റിയെ നിയമിക്കണം - ശിപാർശയിൽ പറയുന്നു. എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദറും പ്രഫ. കെ.യു. അരുണനും യോഗത്തിൽ പെങ്കടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.