തിരുവനന്തപുരം: ശിവശങ്കറിന് ഒരുക്കിയത് തകർപ്പൻ തിരക്കഥ. ഇനി കാണേണ്ടത് കസ്റ്റംസ് നീക്കങ്ങൾ. തിരക്കഥ അടിസ്ഥാനത്തിലുള്ള നീക്കമാണ് എം. ശിവശങ്കറിെൻറ കസ്റ്റഡിയോ അറസ്റ്റോ തൽക്കാലമെങ്കിലും ഒഴിവാക്കിയത്. മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡിെൻറ കാര്യത്തിൽപോലും കൃത്യമായ ഇടപെടലുണ്ടായെന്ന് വ്യക്തമാണ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തി ആവശ്യപ്പെടുേമ്പാൾ പോകാതിരിക്കാൻ ശിവശങ്കർ ശ്രമിച്ചു.
അഭിഭാഷകനുമായി ബന്ധപ്പെട്ടു. ചോദ്യം ചെയ്യൽ നീട്ടിവെക്കാൻ ആവശ്യപ്പെെട്ടങ്കിലും കസ്റ്റംസ് സമ്മതിച്ചില്ല. തുടർന്നാണ് ദേഹാസ്വാസ്ഥ്യം പറഞ്ഞത്. അടുത്ത ബന്ധു ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിച്ചത്.
പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. നടുവേദന ചൂണ്ടിക്കാട്ടി ആശുപത്രിയിൽ തുടരാനായി ശ്രമം. വെള്ളിയാഴ്ച അറസ്റ്റിലായിരുന്നെങ്കിൽ അടുത്ത രണ്ടുദിവസം കോടതി അവധിയായതിനാൽ ജാമ്യം ലഭിക്കുമായിരുന്നില്ല. അതിനാലാണ് മറ്റ് രോഗങ്ങൾ ചൂണ്ടിക്കാട്ടിയതും.
അടുത്തദിവസം മെഡിക്കൽ കോളജിലേക്ക് മാറ്റിയ ശിവശങ്കറിനെ ഒാർത്തോ െഎ.സി.യുവിലാണ് പ്രവേശിപ്പിച്ചത്.
മെഡിക്കൽ ബോർഡിനും രൂപം നൽകി. എന്നാൽ, അറസ്റ്റ് ഒഴിവാക്കാൻ കൃത്യമായ സഹായം മെഡിക്കൽ കോളജിൽനിന്ന് ലഭിച്ചെന്നാണ് ആരോപണം. കഴിഞ്ഞദിവസം മെഡിക്കൽ ബോർഡ് യോഗം ചേരാത്തത് അതിെൻറ ഭാഗമായാണത്രെ. തിങ്കളാഴ്ച കോടതിയിൽനിന്ന് 23 വരെ അറസ്റ്റ് തടഞ്ഞ വിധി വന്നശേഷമാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് കിടത്തി ചികിത്സ വേണ്ടെന്ന് തീരുമാനിച്ചതും ഡിസ്ചാർജ് വാങ്ങി മടങ്ങിയതും.
ശിവശങ്കറിെൻറ അറസ്റ്റ് മാത്രമാണ് കോടതി തടഞ്ഞിത്. അതിനാൽ കസ്റ്റംസ് ഇനി എന്ത് നീക്കമാണ് നടത്തുകയെന്നതും ശ്രദ്ധേയം. പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യുമോ എന്നതും കാത്തിരുന്ന് കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.