മലപ്പുറം: ജില്ലയിലെ വിവിധയിടങ്ങളില്‍ മൂന്നുദിവസമായി എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 68.895 കിലോഗ്രാം കഞ്ചാവും 99 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ മദ്യവും കഞ്ചാവും കടത്താനുപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോരൂര്‍ ചെറുകോടില്‍ കാളികാവ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഗൂഡലൂര്‍ മണവയല്‍ സ്വദേശി ടി.ജെ ജസ്റ്റിനെ (27) അറസ്റ്റ് ചെയ്തു.
ഇയാളില്‍നിന്ന് 66.815 കിലോഗ്രാം കഞ്ചാവ് പിടികൂടി. മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ.ടി. ഷിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അരീക്കോട് വെള്ളേരിമുണ്ടൂഴിയില്‍ സ്വദേശി സുരേഷ് കുമാറിനെ (50) കഞ്ചാവുമായി പിടികൂടി.
ഇയാളില്‍നിന്ന് 2.080 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.കരുവാരകുണ്ട് മില്ലുംപടി-കുട്ടത്തില്‍നിന്ന് പോണ്ടിച്ചേരി മദ്യവുമായി പെരിന്തല്‍മണ്ണ വാഴങ്ങോട് സ്വദേശി ജയപ്രകാശിനെ(39) കാളികാവ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മദ്യവും സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.