കുവൈത്ത് സിറ്റി: കേരളത്തിലെ ദുരിതാശ്വാസ നിധി തട്ടിപ്പിനെ കുറിച്ച വാർത്തകളുടെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രവാസി വ്യവസായി കെ.ജി. എബ്രഹാം. ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരിലേക്ക് എത്തിയില്ലെന്നും ഇനി ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. സംഭാവന നൽകിയ പണമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയി. അടച്ചിടുന്ന വീടിന് നികുതി ചുമത്തുന്നത് സർക്കാറിന്റെ അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് എൻ.ബി.ടി.സി സംഘടിപ്പിച്ച ‘വിന്റർ കാർണിവൽ-2023’ൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറായ കെ.ജി. എബ്രഹാം.
ഇനി ഒരു പാർട്ടിക്കും സംഭാവന നൽകില്ല. പ്രവാസികളുടെ പണം കേരളത്തിൽ വന്നില്ലെങ്കിൽ എങ്ങനെ കേരളം ജീവിക്കും? എന്നിട്ട് ഇവർ ഒരു വീട് വെച്ചുപോയെങ്കിൽ, അത് അടച്ചിടുന്നെങ്കിൽ അതിന് അധിക നികുതി ഏർപ്പെടുത്തുന്നു. ഇത് അഹങ്കാരമാണ്-കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു.
റായ്പുര്‍: അര്‍ഹനായ ആള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം കിട്ടാന്‍ എം.എല്‍.എയെന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ലക്ഷത്തില്‍ താഴെയാണ് വാർഷിക വരുമാനമെന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, രണ്ട് വൃക്കകളും തകരാറിലാണെന്നും ഡയാലിസിസ് നടത്തി വരുന്നുണ്ടെന്നുമുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷക്കൊപ്പം ഉണ്ടായിരുന്നു.
വില്ലേജ് ഓഫിസറുടെയും ഡോക്ടറുടെയും സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ അത് മുഖ്യമന്ത്രിക്ക് ഫോര്‍വേഡ് ചെയ്യുകയാണ് എം.എല്‍.എയുടെ പണി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും വില്ലേജ് ഓഫിസിലേക്ക് നല്കുന്ന അപേക്ഷ വില്ലേജ് ഓഫിസറും തഹസില്‍ദാറും ഒന്നു കൂടി പരിശോധിച്ച ശേഷം കലക്ടറേറ്റിലേക്കും അവിടെ നിന്നും റവന്യൂ വകുപ്പിലേക്കും അവസാനം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നൽകുന്നതാണ് രീതിയെന്ന് സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.