ഒഡെപെക് വഴി യു.എ.ഇ.യിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇലെക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്സുലേറ്റർ (എച്ച്.വി.എ.സി, പ്ലംബിങ്), മേസൺ, എച്ച്.വി.എ.സി ടെക്‌നീഷ്യൻ, തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേയ്ക്ക് ആണ് നിയമനം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി: 21 വയസ്.

പ്രതിമാസം 800 ദിർഹം (ഏകദേശം 18,000 ഇന്ത്യൻ രൂപ) സ്റ്റൈപെൻഡും ഓവർടൈം അലവൻസും ലഭിക്കും. കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. ദുബായിലേക്കുള്ള യാത്രക്കായുള്ള എയർ ടിക്കറ്റ് നിരക്ക് 450 ദിർഹം വരെ കമ്പനി നൽകും. ബാക്കി തുക ഉദ്യോഗാർഥി തന്നെ വഹിക്കേണ്ടി വരും. രണ്ടു വർഷത്തേക്കാണ് കരാർ.

താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 10 നു മുൻപ് trainees_abroad@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

Tags:    
News Summary - Skilled Technician Trains to UAE through ODPEC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.