ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ന​ട​ൻ സി​ദ്ദീ​ഖ്; അന്തിമ തീരുമാനമെടുക്കാതെ അന്വേഷണ സംഘം

കൊച്ചി: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ന​ട​ൻ സി​ദ്ദീ​ഖ്. പ്രത്യേക അന്വേഷണ സംഘത്തെയാണ് ഇമെയ്‍ൽ വഴി ഇക്കാര്യം അറിയിച്ചത്. നേരത്തെ, സുപ്രീംകോടതി സിദ്ദീഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിശദമായ വാദം സുപ്രീംകോടതി കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദീഖ് അറിയിച്ചിട്ടുള്ളത്.

സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിന് മുമ്പാണോ ശേഷമാണോ ചോദ്യം ചെയ്യേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ‍യോഗം ചേർന്നിരുന്നു. കേസിൽ സിദ്ദീഖിനെ അടുത്തയാഴ്ച ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സി​ദ്ദീ​ഖ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നുമാണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടത്. സി​ദ്ദീ​ഖി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം.​ ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റേ​താ​ണ് ന​ട​പ​ടി. കേ​സി​ലെ ക​ക്ഷി​ക​ളാ​യ പ​രാ​തി​ക്കാ​രി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​റി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. കേ​സ് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

എ​ട്ടു വ​ർ​ഷ​മാ​യി പ​രാ​തി ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി ഹോ​ട്ട​ലി​ൽ കൂ​ടി​ക്കാ​ഴ്ച​ക്ക് വ​ന്ന​ത് മാ​താ​പി​താ​ക്ക​ൾ​​ക്കൊ​പ്പം ആ​യി​രു​ന്നു​​വെ​ന്നും സി​ദ്ദീ​ഖി​നു ​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ ​റോ​ഹ്ത​ഗി വാ​ദി​ച്ചു. പ​രാ​തി​ക്കാ​രി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ്ചെ​യ്ത കു​റി​പ്പു​ക​ളി​ൽ ​വൈ​രു​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.

എ​ന്തു​കൊ​ണ്ടാ​ണ് പ​രാ​തി ന​ൽ​കാ​ൻ വൈ​കി​യ​തെ​ന്നും ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​ത്തോ​ളം മൗ​നം തു​ട​ർ​ന്ന​തി​ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​നാ​കു​മോ എ​ന്നും വാ​ദ​ത്തി​നി​ടെ പ​രാ​തി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക വൃ​ന്ദ ഗോ​വ​റി​നോ​ട് കോ​ട​തി ചോ​ദി​ച്ചു. വി​ഷ​യം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും വി​ശാ​ലാ​ർ​ഥ​ത്തി​ൽ കാ​ണ​ണ​മെ​ന്നും അ​വ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രി​ക്ക് 19 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്തെ പ്ര​മു​ഖ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സി​ദ്ദീ​​ഖ് എ​ന്നും അ​ഭി​ഭാ​ഷ​ക വാ​ദി​ച്ചു.

ജ​സ്റ്റി​സ് ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തു​വ​രെ സൂ​പ്പ​ർ ഹീ​​റോ​ക​ൾ​ക്കെ​തി​രെ സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാണ് കേ​ര​ള സ​ർ​ക്കാ​റി​നു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്യ​ര്യ ഭാ​ട്ടി ​പ​റ​ഞ്ഞത്. ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ​തു​ട​ർ​ന്ന് മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ൽ​ നി​ന്നു​ള്ള 29 പേ​ർ​ക്കെ​തി​രെ 29 കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. വ​ഴ​ങ്ങ​ണം, സ​ഹ​ക​രി​ക്ക​ണം തു​ട​ങ്ങി​യ വാ​ക്കു​ക​ൾ​ ത​ന്നെ മ​ല​യാ​ള സി​നി​മ​യി​ലു​ണ്ടെ​ന്നും അ​വ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Tags:    
News Summary - Actor Siddique may appear for questioning in sexual harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.