കോഴിക്കോട്: പത്ത് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ആവിക്കൽ സായ്‍വിൻറെ കാട്ടിൽ എം.സി. കെ. നാസറിൻറെ മകൻ മുഹമ്മദ് അൽത്താഫി (28) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട്ടെ സ്ഥാപനത്തിൽ പഠന ആവശ്യത്തിനായി ലിങ്ക് റോഡിലെ സ്വകാര്യ ഹോട്ടലിൽ മൂന്ന് ദിവസമായി മുറിയെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ മുറി തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തെ മുറിക്കകത്തെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മാതാവ്: താഹിറ. സഹോദരങ്ങൾ: തൻസീർ, നാസില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.