പാർട്ടിക്ക് വേണ്ടെങ്കിൽ തന്നെ പുറത്താക്കാം -എസ്. രാജേന്ദ്രൻ

മൂന്നാർ: പാർട്ടി വേദികളിലും പുറത്തും തന്നെ അധികാര കൊതിയനായി ചിത്രീകരിച്ച് പരസ്യമായി ഉപദ്രവിക്കുന്നത് നിർത്തണമെന്ന് സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്​. രാജേന്ദ്രൻ. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് നിരന്തരമായി ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച്​ 'മാധ്യമ'ത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചില സമ്മേളനങ്ങളിൽ മുൻ മന്ത്രി എം.എം മണി തനിക്കെതിരെ നടത്തുന്ന പരാമർശങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജേന്ദ്ര​െൻറ പ്രതികരണം. താൻ പൂർണമായും പാർട്ടിക്ക്​ വിധേയപ്പെട്ട വ്യക്തിയാണ്. തന്നെ പാർട്ടിക്ക്​ ​വേണ്ടെങ്കിൽ പുറത്താക്കാം. നാലാമതും മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. 40 വർഷം പാർട്ടിക്ക് വേണ്ടി അധ്വാനിച്ച തന്നെ അതേ പാർട്ടി അവിശ്വാസത്തോടെയാണ് ഇപ്പോൾ കാണുന്നത്​. തനിക്കെതിരായ പ്രചാരണം അവസാനിപ്പിച്ച് കുറ്റക്കാരനാണെങ്കിൽ നടപടി എടുക്കണമെന്ന് ജില്ല കമ്മിറ്റിക്ക്​ എഴുതി നൽകിയിട്ടുണ്ട്. താൻ പാർട്ടിക്ക് എഴുതി നൽകിയ വിശദീകരണം പോലും പരിഗണിക്കാതിരിക്കുന്നതിൽ വിഷമമുണ്ട്. അതുകൊണ്ടാണ് സമ്മേളനങ്ങളിൽനിന്ന്​ വിട്ടുനിൽക്കുന്നത്.

എം.എൽ.എ സ്ഥാനം സ്വകാര്യ സുഖങ്ങൾക്കായി ഉപയോഗിക്കുകയോ മന്ത്രിമാരും നേതാക്കളുമായി അതിരുവിട്ട ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇനിയും തന്നെ ഉപദ്രവിക്കാതെ വെറുതെ വിടണമെന്നും രാജേന്ദ്രൻ പറഞ്ഞു.

തക്കതായ കാരണമുള്ളതിനാലാണ്​ രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണ കമീഷനെ വെച്ചതെന്നും ജാതിയുടെ ആളായി അദ്ദേഹത്തെ പാർട്ടി കണ്ടിട്ടില്ലെന്നും പറഞ്ഞ എം.എം. മണി രാജേന്ദ്രൻ പറയുന്നതെല്ലാം വിവരക്കേടാണെന്നും കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു

Tags:    
News Summary - expell me If the party does not want

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.