ബോംബ് നിർമാണത്തിനിടെ സ്ഫോടനം: ഗൗരവമുള്ളതെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മണ്ണന്തലയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 17 വയസ്സുകാരന്റെ കൈപ്പത്തി നഷ്ടമാവുകയും കൂടെയുണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം ഗൗരവമായി കാണണമെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് അഷറഫ് കല്ലറ.

നഗര മധ്യത്തിൽ നടന്ന ഇത്തരത്തിലുള്ള ഒരു സ്ഫോടനം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ്. സാമൂഹിക വിരുദ്ധർക്കും ഗുണ്ടകൾക്കും അഴിഞ്ഞാടാൻ ഇടയാകുന്ന സാഹചര്യം ലോക്സഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയേക്കും.

പൊലീസും രഹസ്യാന്വേഷണ വിഭാഗവും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണം. ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയും പരിഗണനയും പൊതുജനത്തിന്റെ ജീവിതം അപകടകാരമാംവിധം സുരക്ഷ പ്രശ്നം വർധിക്കുന്നതിൽ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Explosion during bomb making: Welfare Party says it is serious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.