മണ്ണാർക്കാട്ട്​​ വാഹനപരിശോധനക്കിടെ ഒന്നരകോടിയുടെ സ്​ഫോടക ശേഖരം പിടികൂടി

മണ്ണാർക്കാട് (പാലക്കാട്​)​: വാഹനപരിശോധനക്കിടെ വൻ സ്​ഫോടക ശേഖരം പിടകൂടി. കോയമ്പത്തൂരിൽനിന്ന്​ കടത്തിയ 6.25 ടൺ ജലാറ്റിൻ സ്റ്റിക്കാണ്​ എക്​സൈസ്​ പിടികൂടിയത്​. ഒന്നര കോട​ിയോളം വില വരും.

രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾക്കായി പൊലീസിന്​ കൈമാറുകയും ചെയ്​തു. സേലം ആത്തൂർ സ്വദേശികളായ ഇളവരശനും കാർത്തിയുമാണ്​ പിടിയിലായത്​.

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിൽ എക്​സൈസ്​ പ്രത്യേക സ്​ക്വഡ്​ മണ്ണാർക്കാട്ട്​​ വാഹന പരിശോധന നടത്തുന്നതിനിടെയാണ്​ സ്​ഫോടകശേഖരം പിടികൂടിയത്​. കോയമ്പത്തൂരിൽനിന്ന്​ മത്തനും കാബേജുമായി വന്ന ലോറിയിലായിരുന്നു കടത്ത്​.

250 ​െപട്ടികളിലായായിരുന്നു 6.25 ടൺ സ്​ഫോടകശേഖരം. മലപ്പുറം- കോഴിക്കോട്​ അതിർത്തിയിൽ ​േലാഡ്​ എത്തിക്കാനായിരുന്നു ലോറിക്കാർക്കുണ്ടായിരുന്ന നിർദേശം. അവിടെനിന്ന്​ മറ്റൊരു വാഹനത്തിൽ സ്​​േഫാടകവസ്​തുക്കൾ കടത്താനായിരുന്നു നീക്കമെന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Explosives Seized in Palakkad During Vehicle Search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.