നിർമാണത്തിലുള്ള വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

പേരാവൂർ: കോളയാട് മെട്ടയിലെ നിർമ്മാണത്തിലുള്ള വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. വീടിനകത്ത് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ അഞ്ച് പന്നിപ്പടക്കങ്ങളാണ് ഉണ്ടായിരുന്നത്. വനം വകുപ്പ് മരം ഡിപ്പോയ്ക്ക് സമീപം കോളയാട് മെട്ടയിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

തെരച്ചിലിന് കണ്ണവം പൊലീസും ബോംബ് സ്ക്വാഡും നേതൃത്വം നൽകി. പിടികൂടിയ സ്ഫോടക വസ്തുക്കൾ കണ്ണവം സ്റ്റേഷനിലേക്ക് മാറ്റി.

Tags:    
News Summary - Explosives were seized from Kolayad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.