പ്രവാസി വ്യവസായിയിൽനിന്ന് പണം തട്ടി; റിട്ട. എസ്.പിക്കെതിരെ കേസ്

കാലടി: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ റിട്ട. എസ്.പി സുനിൽ ജേക്കബിനെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്ത് കാലടി പൊലീസ്. ശ്രീമൂലനഗരം സ്വദേശിയും പ്രവാസി വ്യവസായിയുമായ ജിനാൻ ബഷീർ നൽകിയ പരാതിയിലാണ് കേസ്.

സോഫ്റ്റ്വെയർ റൈറ്റ്സ് തട്ടിപ്പിനിരയായി രണ്ട് കേസിൽ പണം നഷ്ടപ്പെട്ട ബഷീറിന് പ്രതികളിൽനിന്ന് പണം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാണ് റിട്ട. എസ്.പി 50,000 രൂപ തട്ടിയത്. സോഫ്റ്റ്വെയർ റൈറ്റ്സ് വിൽപന തട്ടിപ്പിൽ 35 ലക്ഷം രൂപയാണ് ജിനാൻ ബഷീറിന് നഷ്ടമായത്. സമാന രീതിയിൽ പലരിൽനിന്ന് ഇത്തരത്തിൽ റിട്ട എസ്.പി പണം വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

നഷ്ടപ്പെട്ട തുകയുടെ 30 ശതമാനമാണ് കമീഷനായി ഈടാക്കുന്നത്. ഉന്നതങ്ങളിൽ സ്വാധീനമുണ്ടെന്നും പല കേസുകളും തീർപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. 

Tags:    
News Summary - Extorted money from expatriate businessman; Case against Rt. SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.