വഞ്ചിയൂര്‍: തിരുവനന്തപുരം ജനറൽ ആശുപത്രിക്കുള്ളിലെ നേത്രവിഭാഗത്തിലേക്കുള്ള വഴി കാടുകയറിയ നിലയില്‍. മാസങ്ങളായി ഈ ഭാഗം കാടുമൂടിയതിനാല്‍ ഇവിടെയെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇഴജന്തുക്കളെ ഭയന്നാണ് ഈ വഴിയെ കടന്നു പോകുന്നത്.
ആശുപത്രിക്കുള്ളിലെ പ്രധാന വാര്‍ഡുകളിലേക്ക് പോകേണ്ട പാതയാണ് അധികൃതരുടെ കടുത്ത അനാസ്ഥ കാരണം കാടുമൂടിയത്. ജനറൽ ആശുപത്രിയിക്കുള്ളിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ കാര്യാലയത്തിന് മുന്‍ഭാഗത്താണ് കാടും വള്ളിപ്പടര്‍പ്പും മൂടിക്കിടക്കുന്നത്.
ഇതുകൂടാതെ സ്ത്രീകളുടെ വാര്‍ഡിലേക്ക് പോകുന്നതിനും ഈ വഴി തന്നെയാണ് ഉപയോഗിക്കുന്നത്.
കാടും വള്ളിപ്പടര്‍പ്പും നിറഞ്ഞ പാതയോരത്തിന് എതിര്‍വശത്താണ് ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നത്.
നൂറ്കണക്കിന് രോഗികളും ജീവനക്കാരും ഉപയോഗിക്കുന്ന പൊതുയിടത്തില്‍ രാത്രിയായാല്‍ ഇഴജന്തുക്കളുണ്ടെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. കൂടാതെ ഈ ഭാഗത്ത് ആവശ്യത്തിന് വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രി ഇതുവഴി സഞ്ചരിക്കുന്നത് ഏറെ ദുഷ്ക്കരമാണ്. രാത്രി ലാബുകളില്‍ പോകേണ്ടവരും മരുന്ന് വാങ്ങാന്‍ ഫാര്‍മസികളില്‍ പോകുന്നവരും ബുദ്ധിമുട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.