തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് എയർകണ്ടീഷൻ, ഫാൻ എന്നിവ വിൽക് കുന്ന കടകൾക്കും കണ്ണടക്കടകൾക്കും നേരിയ ഇളവ്. എ.സി, ഫാൻ വിൽക്കുന്ന സ്ഥാപനങ്ങൾക്ക ് ഞായറാഴ്ചകളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചുവരെ തുറക്കാം. പരമാവധി മൂന്ന് ജീവനക്കാരെ മാത്രമേ നിയോഗിക്കാൻ പാടുള്ളൂ. കണ്ണടക്കടകൾക്ക് തിങ്കളാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവരെയും തുറക്കാം.
പരമാവധി രണ്ട് ജീവനക്കാരെയേ നിയോഗിക്കാൻ പാടുള്ളൂ. വയോജനങ്ങൾക്ക് കണ്ണട തകരാറുകൾ പരിഹരിക്കുന്നതിനും പുതിയവ വാങ്ങുന്നതിനും വേണ്ടിയാണ് ഇൗ ക്രമീകരണം. കളിമൺ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഒരുവർഷേത്തക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാൽ തൊഴിലാളികളുടെ എണ്ണം കുറച്ച് ജോലി ചെയ്യാം. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതും തെറുത്ത ബീഡി തിരികെയെത്തിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് തുറന്നുപ്രവർത്തിപ്പിക്കാം. ഇൗ ആവശ്യത്തിന് തൊഴിലാളികൾക്ക് യാത്ര ചെയ്യാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.