മലപ്പുറം: വഴിക്കടവ് സ്വദേശിയും ‘മാധ്യമം’ നിലമ്പൂര്‍ ലേഖകനുമായ ഉമ്മര്‍ നെയ്വാതുക്കലിനെതിരെ പൊലീസിന്‍െറ പ്രതികാര നടപടി. വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്‍ അകാരണമായി കേസില്‍ കുടുക്കുകയും പീഡിപ്പിക്കുകയുമാണെന്ന് നിലമ്പൂര്‍ പ്രസ് ഫോറം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് എസ്.ഐ ലേഖകനുനേരെ തിരിഞ്ഞത്. ഒരു വര്‍ഷത്തിനിടെ രണ്ട് ക്രൈം കേസുകളുള്‍പ്പെടെ അഞ്ച് കേസുകള്‍ ഉമ്മറിനും മക്കള്‍ക്കുമെതിരെ ചുമത്തി. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ജനുവരിയോടെ പരിഹാരം കണ്ടില്ളെങ്കില്‍ നിലമ്പൂര്‍ താലൂക്കിലെ പ്രസ് ഫോറങ്ങളുടെ നേതൃത്വത്തില്‍ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചതിന് ബിരുദ വിദ്യാര്‍ഥിയായ മകനെ പൊലീസ് സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തിയതാണ് ആദ്യസംഭവം. വെള്ളിയാഴ്ചയായതിനാല്‍ പള്ളിയില്‍ പോകാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന നിരസിച്ചു.
‘നാട് നന്നാക്കുന്ന പത്രപ്രവര്‍ത്തകന്‍െറ മകനല്ളേ, പഠിക്കട്ടെ’ എന്നായിരുന്നത്രെ എസ്.ഐയുടെ മറുപടി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഭിമുഖ്യത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ഉമ്മറിനെ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയാക്കി കേസെടുത്തു.
ഇതിനുപിറകെ, ഇളയ മകനെ ലൈസന്‍സില്ലാതെ ബൈക്കോടിച്ചെന്ന് കാണിച്ച് ആറ് വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. അസ്സല്‍ രേഖകള്‍ ഹാജരാക്കിയെങ്കിലും ബൈക്ക് വിട്ടു നല്‍കിയിട്ടില്ല. ലൈസന്‍സില്ലാത്തയാള്‍ക്ക് ബൈക്ക് നല്‍കിയെന്ന കാരണം കാണിച്ച് ഉമ്മറിനെതിരെ കേസെടുത്തു.
ലോറി ഡ്രൈവറെ എസ്.ഐ ഹരികൃഷ്ണന്‍ മര്‍ദിച്ചെന്നാരോപിച്ച് വ്യാപാരികളും സി.പി.എം പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലും ഉമ്മറിനെ പ്രതിചേര്‍ത്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്റ്റേഷനിലത്തെിയതായിരുന്നു ഉമ്മര്‍. കോടതിയില്‍നിന്ന് സമന്‍സ് വന്നപ്പോള്‍ മാത്രമാണ് കേസെടുത്ത വിവരം അറിഞ്ഞതെന്നും വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ധാര്‍ഷ്ട്യത്തോടെയാണ് എസ്.ഐ മറുപടി പറയുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന എസ്.ഐ കുടുംബാംഗങ്ങളെ പോലും ഭീതിയിലാഴ്ത്തുകയാണെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ളെന്നും അവര്‍ പറഞ്ഞു. ഉമ്മര്‍ നെയ്വാതുക്കല്‍, നിലമ്പൂര്‍ പ്രസ് ഫോറം ഭാരവാഹികളായ ബാബു എടക്കര, സി. ജമാല്‍, സുരേഷ് മോഹന്‍, തോമസ്കുട്ടി ചാലിയാര്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. ബുധനാഴ്ച ജില്ല പൊലീസ് മേധാവിക്കും ഉമ്മര്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.