കോഴിക്കോട്: ദേവികുളം സബ്കലക്ടറെന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് തേൻറതല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ െഎ.എ.എസ്. ഫേസ്ബുക്കിലൂടെയാണ ് പേജ് തേൻറതല്ലെന്ന കാര്യം ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചിരിക്കുന്നത്. ഇൗ പേജ് എെൻറ ഒഫീഷ്യൽ പേജ് അല്ല എന്നു മാത്രമല്ല എെൻറ അറിവോട് കൂടിയല്ല പേജ് ഉണ്ടാക്കിയതെന്നും ശ്രീറാം വെങ്കിട്ടരാമൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം
എെൻറ ഒദ്യോഗിക പദവിയുടെ പേരിലുള്ള Devikulam sub collector എന്ന ഒരു FB പേജിനെ പറ്റി സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു . ഈ പേജ് എെൻറ ഒഫീഷ്യൽ പേജ് അല്ല എന്നു മാത്രമല്ല എെൻറ അറിവോടു കൂടി ഉണ്ടാക്കിയതും അല്ല. ഈ പേജിൽ വരുന്ന പോസ്റ്റുകളും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും എെൻറ അഭിപ്രായങ്ങളോ സമ്മതപ്രകാരമോ അല്ല. എെൻറ ഔദ്യോഗിക പദവിയുടെ പേരിൽ പേജ് തുടങ്ങാൻ വേറെ ആർക്കും അനുവാദവും കൊടുത്തിട്ടില്ല. എെൻറ സുഹുത്തുകൾ അടക്കം പലരും തെറ്റിദ്ധരികപ്പെട്ടു എന്നറിഞ്ഞതിൽ ഖേദമുണ്ട്'.
ഈ പേജ് ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു fan page എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ പേജിന്റെ ഉടമസ്ഥനോട് പേജിന്റെ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. എെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്ക് എന്റ എഫ് ബി പ്രൊഫൈലിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.