കൊച്ചി: ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിെൻറ (ഫാക്ട്) 481.7 9 ഏക്കർ സ്ഥലം സംസ്ഥാന സർക്കാറിന് വിൽക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാ നം ഫാക്ടിെൻറ പുനരുദ്ധാരണവും നിർദിഷ്ട പെട്രോകെമിക്കൽ പാർക്കും സംബന്ധിച്ച് പ ്രതീക്ഷ നൽകുന്നു. ഭൂമി വിൽപനക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിലും പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഫാക്ടിെൻറ ഭാവിയിലും അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് ആക്കംപകരുന്നതാണ് കേന്ദ്രതീരുമാനം. എന്നാൽ, ഭൂമി വിൽപന നടപടികൾ പൂർത്തിയായി പണം ഫാക്ടിന് ലഭിക്കാൻ സമയമെടുക്കുമെന്നാണ് സൂചന.
ഏക്കറിന് ഒരുകോടി രൂപ നിരക്കിൽ 150 ഏക്കറും 2.47 കോടി നിരക്കിൽ 331.79 ഏക്കറും വിൽക്കാനാണ് അനുമതി. ഫാക്ട് കൊച്ചി ഡിവിഷനുകീഴിൽ അമ്പലമുകളിലുള്ള 481 ഏക്കറിലാണ് പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ (കിൻഫ്ര) 1,289 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യക്ഷമായി 5000 പേർക്കും പരോക്ഷമായി 15,000 പേർക്കും തൊഴിൽ ലഭിക്കും. രാസ ഉൽപന്നങ്ങൾ നിർമിക്കുന്ന ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങളുടെ വിശാല പ്രവർത്തനമേഖലയായിരിക്കും പാർക്ക്. എണ്ണശുദ്ധീകരണശാലയിൽനിന്നുള്ള പൈപ്പ്ലൈൻ കണക്ടിവിറ്റി, ഗെയിൽ പൈപ്പ്ലൈൻ സാന്നിധ്യം, ഹാനികരമായ മാലിന്യം സംസ്കരിക്കാൻ കേരള എൻവയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിെൻറ (കെ.ഇ.ഐ.എൽ) സാന്നിധ്യം എന്നിവ പാർക്കിന് അനുകൂല ഘടകങ്ങളാണ്. ബി.പി.സി.എല്ലിൽനിന്നുള്ള അസംസ്കൃത വസ്തുക്കളും പാർക്കിന് ഉപയോഗിക്കാനാകും. ആറുമാസത്തിനകം നിർമാണം ആരംഭിച്ച് 2022ഓടെ പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.
ഭൂമി വിൽപന അനുമതിയെപ്പറ്റി കേന്ദ്രത്തിൽനിന്ന് ഔദ്യോഗികമായി വിവരം ഇനിയും ഫാക്ടിന് ലഭിച്ചിട്ടില്ല. കമ്പനിയുടെ വിപുലീകരണവും വൈവിധ്യവത്കരണവും സംബന്ധിച്ച പദ്ധതി നിർദേശങ്ങൾ നേരത്തേ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഏറ്റവും കൂടുതൽ വിൽപനയുള്ള ഫാക്ടംഫോസ് മൂന്ന് ലക്ഷം ടൺ കൂടി ഉൽപാദിപ്പിക്കാനുള്ള പ്ലാൻറാണ് ഇതിൽ പ്രധാനം. ഇതിനും കേന്ദ്രത്തിെൻറ അനുമതി കിട്ടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.