ഫൈസൽ വധം: രണ്ട് മുഖ്യപ്രതികൾ പൊലീസ് കസ്റ്റഡിയിൽ

തിരൂരങ്ങാടി: കൊടിഞ്ഞിയിൽ മതം മാറിയതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യത്തിൽ പങ്കെടുത്ത രണ്ടു പേർ പൊലിസ് പിടിയിലായതായി സൂചന. മലപ്പുറം ജില്ലയിൽ തന്നെ ഒളിവിലായിരുന്നു പ്രതികൾ. ഇവരുടെ അറസ്റ്റ് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ രേഖപ്പെടുത്തും. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്ത മറ്റു പ്രതികൾക്കായുള്ള അന്വേഷണത്തിലാണ് പൊലിസ്. സംഭവത്തിൽ  ഗുഢാലോചന നടത്തിയ എട്ട് പേരെ നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 19ന് പുലര്‍ച്ചെ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊണ്ടുവരാന്‍ ഓട്ടോറിക്ഷയുമായി പോകുംവഴി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ബൈക്കിലത്തെിയ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫൈസല്‍ ഇസ്ലാം സ്വീകരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഫൈസല്‍ നാട്ടിലത്തെിയപ്പോള്‍ ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചു. സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന് ഭയന്നതിനാല്‍ സഹോദരി ഭര്‍ത്താവായ വിനോദ് സംഘടനയുടെ പ്രാദേശിക നേതാക്കളെ സമീപിക്കുകയായിരുന്നു. തുടർന്ന് തിരൂരിലെ പ്രമുഖ ഹിന്ദുത്വ സംഘടന നേതാവിന്‍െറ നിര്‍ദേശപ്രകാരം മൂന്നുപേര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞിയിലത്തെി കൃത്യം നടത്തുകയായിരുന്നു.

Tags:    
News Summary - faisal murder arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.