ഫൈസല്‍ വധം: മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍ , പിടിയിലായത് ആര്‍.എസ്.എസ് താലൂക്ക് സഹ കാര്യവാഹക്

മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ചതിന്‍െറ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെയാണ് (47) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് മുമ്പാകെ കീഴടങ്ങുകയായിരുന്നു ഇയാള്‍. മഞ്ചേരി സി.ഐ കെ.എം. ബിജു കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ക്രൈംബാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബു ചൊവ്വാഴ്ച രാത്രി എട്ടോടെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. പഴനി, മധുര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നാരായണനെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി ബിബിന്‍ അറസ്റ്റിലായതോടെയാണ് കീഴടങ്ങാന്‍ ഇയാള്‍ നിര്‍ബന്ധിതനായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് ഇയാളിലേക്ക് അന്വേഷണം എത്താന്‍ വൈകാന്‍ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഫൈസലിനെ കൊല്ലാന്‍ പദ്ധതിയിട്ടതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും മുഖ്യപങ്ക് വഹിച്ചത് നാരായണന്‍ ആയിരുന്നു. വിദ്യാനികേതന്‍ സ്കൂളിലാണ് കൊലപാതകത്തിനുള്ള ആസൂത്രണം നടന്നത്. 

ഇസ്ലാം സ്വീകരിച്ചതിന്‍െറ പേരില്‍ തിരൂരിലെ യാസിറിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു നാരായണന്‍. ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സഹായി തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. ഉടന്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. 
 

Tags:    
News Summary - faisal murder case main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.