ഫൈസൽ വധക്കേസ്​: മുഖ്യപ്രതി പിടിയിൽ


തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. തിരൂര്‍ പുല്ലൂണി സ്വദേശിയും ആര്‍.എസ്.എസ് നേതാവുമായ ബാബുവിനെയാണ് അന്വേഷണസംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഫൈസലിനെ കൊലപ്പെടുത്താന്‍ ബൈക്കിലത്തെിയ നാലംഗ സംഘത്തിലെ രണ്ടുപേരെക്കൂടി പൊലീസ് പിടികൂടിയതായി സൂചനയുണ്ട്.

ഒട്ടേറെ രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നയാളാണ് ബാബു. ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷ മേഖലയായ പുല്ലൂണിയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘമാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
നവംബര്‍ 19ന് പുലര്‍ച്ചെ സംഘം കൊടിഞ്ഞിയില്‍ തമ്പടിച്ച് ക്വാര്‍ട്ടേഴ്സില്‍നിന്ന് ഫൈസല്‍ ഓട്ടോയില്‍ പോകുന്നത് നിരീക്ഷിച്ചാണ് കൊലക്ക് കളമൊരുക്കിയത്. ബാബുവാണ് ഫൈസലിനെ തലക്ക് വെട്ടിയത്. മറ്റൊരാള്‍ വയറ്റിലും പുറംഭാഗത്തും കുത്തിയെന്നാണ് മൊഴി. നാലംഗ സംഘത്തിലെ രണ്ടുപേരാണ് കൊലനടത്തിയത്.

രണ്ടുപേര്‍ ബൈക്കോടിച്ചവരാണ്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഡിവൈ.എസ്.പി പി.എം. പ്രദീപ് പറഞ്ഞു.

സി.പി.എം നേതാവ് പ്രസംഗിക്കാന്‍ വരുന്നതിനെതിരെ പരസ്യമായി വാള്‍ ഉയര്‍ത്തി കൊലവിളി നടത്തിയയാളാണ് അറസ്റ്റിലായ ബാബു. പുല്ലൂണിയിലെ സംഘര്‍ഷ മേഖലയിലത്തെിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഓടിക്കയറി വധഭീഷണിമുഴക്കിയ സംഭവത്തിലും ബാബുവിന് പങ്കുണ്ടായിരുന്നു.

ഫൈസല്‍ വധക്കേസിലെ ഗൂഢാലോചന തെളിഞ്ഞതോടെ മുഖ്യ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിരുന്നു. തിരൂരിലെ ആര്‍.എസ്.എസ് നേതാവ് മഠത്തില്‍ നാരായണന്‍ നിര്‍ദേശം നല്‍കിയത് പ്രകാരം ബൈക്കില്‍ എത്തിയ സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞിരുന്നു. 

Tags:    
News Summary - faisal murder case one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.