???? ????????? ???????????? ????????? ?????????

ഫൈസല്‍ വധം: ഗൂഢാലോചന പ്രതികള്‍ക്ക്  മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന് സൂചന

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികള്‍ക്ക് ഗൂഢാലോചന സംഘത്തിലുള്ളവരുമായി നേരിട്ട് ബന്ധമുള്ളതായി തെളിയുന്നു. ഫൈസല്‍ മതംമാറി നാട്ടിലത്തെിയശേഷം മേലേപ്പുറത്തെ വിദ്യാനികേതന്‍ സ്കൂളില്‍ ഗൂഢാലോചന നടത്തിയ സംഘത്തിലെ പുളിക്കല്‍ ഹരിദാസന്‍ (30), കളത്തില്‍ പ്രദീപ് എന്ന കുട്ടന്‍ (32) എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതികളുമായി ബന്ധമുള്ളത് കണ്ടത്തെിയത്. 
ഗൂഢാലോചന സംഘത്തിലെ രണ്ടുപേരാണ് തിരൂരിലെ ആര്‍.എസ്.എസ് നേതാവ് മഠത്തില്‍ നാരായണനുമായി ബന്ധപ്പെട്ടത്. കൃത്യം നടത്താന്‍ നാരായണന്‍ നാലംഗ സംഘത്തെ നിയോഗിച്ചു. ഇതനുസരിച്ച് മുഖ്യപ്രതികള്‍ പലതവണ കൊടിഞ്ഞിയിലത്തെി ഫൈസലിന്‍െറ താമസസ്ഥലവും പ്രദേശവും നിരീക്ഷിച്ചതായും ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി സൂചനയുണ്ട്. 

നാലംഗ സംഘത്തിലെ മുഖ്യപ്രതിയെയും തിരൂരിലെ നാരായണനെയും ഗൂഢാലോചനയില്‍ പങ്കുള്ള പരപ്പനങ്ങാടി സ്വദേശിയെയും പിടികൂടാനുണ്ട്. ഒളിവിലുള്ള ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. നാരായണനെ തേടി പലതവണ തൃക്കണ്ടിയൂരിലത്തെിയെങ്കിലും കണ്ടത്തൊനായിട്ടില്ല. ഇയാള്‍ സംസ്ഥാനം വിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ പ്രജീഷ് എന്ന ബാബു, സുധീഷ് എന്ന കുട്ടപ്പു, വള്ളിക്കുന്ന് സ്വദേശി അപ്പു എന്ന കുട്ടൂസ് എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹരിദാസ്, പ്രദീപ് എന്നിവരെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ വെള്ളിയാഴ്ച ഉച്ചക്ക് 12 വരെയാണ് ഈ രണ്ടുപേരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പൊലീസിനുവേണ്ടി അഡ്വ. സി.പി. മുസ്തഫ ഹാജരായി. 

പുല്ലാണി വിനോദ് (39), പുല്ലാണി സജീഷ് (32), പുളിക്കല്‍ ദിനേശ് എന്ന ഷാജി (39), തയ്യില്‍ ലിജീഷ് എന്ന ലിജു (27), വിമുക്തഭടന്‍ കോട്ടയില്‍ ജയപ്രകാശ് (50), ചാനത്ത് സുനില്‍ (39), ഹരിദാസന്‍ (30), കളത്തില്‍ പ്രദീപ് (32) എന്നിവരുടെ റിമാന്‍ഡ് കാലാവധി വെള്ളിയാഴ്ച തീരും. ഇവരെ വെള്ളിയാഴ്ച പരപ്പനങ്ങാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് വീണ്ടും നീട്ടാനാണ് സാധ്യത. അതേസമയം, മുഖ്യപ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആവശ്യപ്പെട്ട് മഞ്ചേരി സി.ജെ.എം മുമ്പാകെ പൊലീസ് ഹരജി സമര്‍പ്പിച്ചതായി കേസന്വേഷണ സംഘത്തിലെ സി.ഐ വി. ബാബുരാജന്‍ പറഞ്ഞു. സി.ജെ.എം തെരഞ്ഞെടുക്കുന്ന മജിസ്ട്രേറ്റാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. മുഖ്യപ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടന്ന ശേഷമേ ഇപ്പോള്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പേരുടെ പൂര്‍ണ വിലാസവും ഫോട്ടോയും ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.    

Tags:    
News Summary - faisal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.