???? ????????? ???????????? ????????? ?????????

ഫൈസല്‍ വധം: മുഖ്യപ്രതികളെ മാറ്റാന്‍  ആര്‍.എസ്.എസ് ശ്രമം

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളെ മാറ്റാന്‍ ആര്‍.എസ്.എസ് ശ്രമം നടത്തുന്നതായി സൂചന. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയവര്‍ ആരെല്ലാമാണെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് മൂന്നു പേരെ പ്രതികളാക്കാനാണ് ശ്രമം നടക്കുന്നത്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തി മറ്റ് മൂന്ന് പേര്‍ കേസ് ഏറ്റെടുക്കാന്‍ തയാറായതായും ഇവരെ പൊലീസിന് കൈമാറിയതായുമാണ് വിവരം. എന്നാല്‍ ഒളിവിലുള്ളവരെ കണ്ടത്തെിയശേഷം മാത്രമാണ് യഥാര്‍ഥ പ്രതികള്‍ ആരെന്ന് വ്യക്തമാകൂ. ഇവരെ തേടി പൊലീസ് അന്വേഷണം തുടരുകയാണ്. 

മതം മാറി എത്തിയ ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ ഇനിയും ചിലര്‍ക്ക് പങ്കുണ്ടെന്നും അവരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഗൂഢാലോചന നടത്താന്‍ ഒത്തുകൂടിയത് മേലേപ്പുറത്തെ വിദ്യാനികേതന്‍ സ്കൂളിലാണെന്നും ആരോപണമുണ്ട്. ചില പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ അറസ്റ്റിലായവരുടെ രക്ഷിതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് സൂചന. തിരൂരിലെ പ്രമുഖ നേതാവാണ് ഫൈസലിനെ വധിക്കാന്‍ മൂന്നംഗസംഘത്തെ നിയമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുപ്രകാരമുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്. അതിനിടെയാണ് ചിലരെ പൊലീസിന് സംഘ്പരിവാര്‍ നേതാക്കള്‍ കൈമാറിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഫൈസലിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം–ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: മതം മാറിയതിന്‍െറ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗറിലെ ഫൈസലിന്‍െറ നിര്‍ധന കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. സാമുദായിക സ്പര്‍ധയുടെയും രാഷ്ട്രീയ വൈരത്തിന്‍െറയും പേരില്‍ കൊലചെയ്യപ്പെടുന്നവര്‍ക്ക് സഹായധനം പ്രഖ്യാപിക്കാറുണ്ട്. വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിന് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മുംബൈ കലാപത്തെ കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമീഷനും സര്‍ക്കാറുകളോട് നിര്‍ദേശിച്ചതാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള ഭരണഘടനാവകാശം സംരക്ഷിക്കുന്നതില്‍ സംഭവിച്ച പരാജയമാണ് ഫൈസല്‍ വധം തെളിയിക്കുന്നത്. ഇത് രാജ്യത്തിന്‍െറ മതനിരപേക്ഷതക്ക് ഭീഷണിയാണ്. കുറ്റവാളികള്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കുംവിധം പഴുതടച്ച നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

Tags:    
News Summary - faisal murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.