തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പടുത്തിയ കേസില്‍ റിമാന്‍്റില്‍ കഴിയുന്ന രണ്ടുപ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് കൊടിഞ്ഞിയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഫൈസലിന്‍്റെ വയറിന് കുത്തിയെന്ന് പറയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍(26),സംഭവത്തിന്‍്റെ പ്രധാന സൂത്രധാരനും ആര്‍.എസ്.എസിന്‍്റെ തിരൂര്‍ താലൂക്ക് സഹകാര്യവാഹകുമായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍(47) എന്നിവരെയാണ് അന്വേഷണസംഘം കൊടിഞ്ഞിയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഫൈസലിനെ പിന്‍തുടരാന്‍ പ്രതികളത്തെിയതെന്ന് പറയപ്പെടുന്ന പാലാപാര്‍ക്കില്‍ തെളിവെടടുപ്പ് നടത്തിയ ശേഷമാണ് പ്രതികളെ തെളിവെടുപ്പിനായി ഫാറൂഖ് നഗറില്‍ കൊണ്ടു വന്നത്. വിവരമറിഞ്ഞ് നാട്ടുകാരടക്കം വലിയ ജനക്കൂട്ടം കൊടിഞ്ഞി ഫാറൂഖ് നഗറില്‍ തമ്പടിച്ചിരുന്നു. പ്രതികളെ സംഭവസ്ഥലത്തെ ത്തിച്ചതോടെ പ്രദേശത്ത് ജനരോഷമിരമ്പിയതോടെ അന്വേഷണസംഘം വാഹനത്തില്‍ നിന്നും പുറത്തിറക്കിയിരുന്നില്ല. ഇരുവരെയും ഒരേ വാഹനത്തിലായിരുന്നു കൊണ്ടുവന്നത്. ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ ഫാറൂഖ് നഗറില്‍ എത്തിയശേഷം മിനുട്ടുകള്‍ക്കകം തന്നെ പ്രതികളെയും കൊണ്ട് സംഘം തിരൂരിലേക്ക് പോയി. നാലുദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച വീണ്ടും ജയിലിലടക്കും.
പ്രതികള്‍ക്കുമുമ്പില്‍ രോഷംകൊണ്ട് ഫൈസലിന്‍്റെ അച്ഛന്‍
തിരൂരങ്ങാടി: ഞാനൊന്നു കാണട്ടെ! എന്‍്റെ മോനെ കൊന്നു തളളിയവരെ, എന്‍്റെ ചങ്കിനെയാടാ.. നീയൊക്കെ കൊന്നുതള്ളിയത്. അവന്‍്റെ അച്ഛനാ ഞാന്‍. നിങ്ങള്‍ക്ക് ദൈവം തരും'' തെളിവെടുപ്പിനായി കൊടിഞ്ഞി ഫാറുഖ് നഗറിലത്തെിച്ച ബിബിന്‍്റെയും, മഠത്തില്‍ നാരായണന്‍്റെയും, നേരെ പാഞ്ഞെടുത്ത് ഫൈസലിന്‍്റെ അഛന്‍ അനന്തകൃഷ്ണന്‍ നായര്‍ രോഷം കൊണ്ടത് തടിച്ചുകൂടിയവരെ ഒരു നിമിഷം നിശബ്ദരാക്കി. ഫാറുഖ് നഗറിലെ ഒരു ഷോപ്പിന് പെയിന്‍്റിംഗ് ജോലി ചെയ്തുകൊണ്ടിരിക്കേയാണ് അനന്തകൃഷ്ണന്‍ നായര്‍ പ്രതികളെ കൊണ്ടുവന്ന സമയം ജീപ്പിനടുത്തേക്ക് ഓടിയത്തെിയത്. തുടര്‍ന്ന് പൊലീസ് കൃഷ്ണന്‍നായരെ ആശ്വസിപ്പിക്കുകയായിരുന്നു. ഫൈസല്‍ വധത്തിലെ പ്രധാന സൂത്രധാരന്‍ ആര്‍.എസ്.എസിന്‍്റെ തിരൂര്‍ താലൂക്ക് സഹ കാര്യവാഹകുമായ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണ(47)നെയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26) സംഭവസ്ഥലമായ കൊടിഞ്ഞി ഫാറൂഖ്നഗറില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ഒരഛന്‍്റെ രോദനത്തിനുമുന്നില്‍ തലകുനിച്ചിരുന്ന പ്രതികള്‍ക്ക് നേരെ കൂടിനിന്നവരും രോഷാകുലരായി. ഇതോടെ പുറത്തിറക്കാതെ ഉടന്‍ പ്രതികളുമായി പേവേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.