തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറിലെ ഫൈസല്‍ വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റാമെന്ന് ഡി.ജി.പി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അബ്ദു റബ്ബ് എം.എൽ.എ ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മോഹന ചന്ദ്രനാണ്.
മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാർ ദേശീയപാത ഉപരോധം ആരംഭിച്ചത്. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച സമരം വൈകിട്ട് ആറ് മണിക്കാണ് അവസാനിച്ചത്. സമരത്തിൽ ഫൈസിലിെൻറ മാതാവും മക്കളും പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.