ചട്ടംലംഘിച്ച് നിയമനം: തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാം -ഹൈകോടതി

ന്യൂഡൽഹി: മോട്ടോർ വാഹന വകുപ്പിൽ ചട്ടം ലംഘിച്ച് നിയമനം നടത്തിയ കേസിൽ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈകോടതി. കേസിൽ പ്രതിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീഹരി നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. 

തച്ചങ്കരി അടക്കം കേസിൽ പ്രതിയായ എല്ലാവർക്കും എതിരെയുള്ള അന്വേഷണം തുടരാമെന്ന് സിംഗ്ൾ ബെഞ്ച് അറിയിച്ചു. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഹരജി പരിഗണിക്കാൻ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

ഗതാഗത കമീഷണറായിരിക്കെ തൃശൂർ അടക്കമുള്ള സ്ഥലങ്ങളിൽ നടത്തിയ ചില നിയമനങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. ശ്രീഹരിക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. 
 


 

Tags:    
News Summary - Fake Appointment Case: High Court ordered to continue Vigilance Investigation against Tomin j Thachankary -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.