കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി.
മലപ്പുറത്തെ ക്ഷേത്രങ്ങളിൽനിന്നുള്ള പ്രഭാതഗീതം നിർത്തലാക്കണമെന്ന തരത്തിൽ ഹൈദരലി തങ്ങൾ പറഞ്ഞതായി വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻ ഹാജിയാണ് പരാതി നൽകിയത്.
മതേതരത്വത്തിനും മത സൗഹാർദത്തിനും ഏറെ സംഭാവനകൾ അർപ്പിച്ച പാണക്കാട് കുടുംബത്തെയും ഹൈദരലി ശിഹാബ് തങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് സന്ദേശംകൊണ്ട് ഉദ്ദേശിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി തുടരുമെന്നും മായിൻ ഹാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.