കാക്കനാട്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് വ്യാജ പരാതികൾ ലഭിച്ച സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് കുമാറിനോട് മൊഴി നൽകുന്നതിന് ശനിയാഴ്ച ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഗിരീഷിന്‍റെ പേര് ഉപയോഗിച്ച് അയച്ച പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ സാക്ഷിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓൺലൈനിലൂടെ പരാതി നൽകുന്നതിനുള്ള സംവിധാനമായ സി.എം.ഒ പോർട്ടൽ വഴിയാണ് വ്യാജ പരാതികൾ അയക്കുന്നതായി കണ്ടെത്തിയത്. നിരവധി ഉദ്യോഗസ്ഥർക്കെതിരെയും നേരത്തേ വ്യാജ പേരിൽ പരാതികൾ ലഭിച്ചിരുന്നു.
ഇത്തവണ ഗിരീഷിന്‍റെ പേര് ഉപയോഗിച്ച് നൽകിയ പരാതി തുടർനടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കലക്ടർക്ക് കൈമാറിയിരുന്നു. ഇത് വിചാരണക്കെടുത്തപ്പോൾ ഹാജരായ ഇദ്ദേഹം താൻ ഇങ്ങനെയൊരു പരാതി അയച്ചിട്ടില്ലെന്നും തന്‍റെ പേരു വെച്ച് ഇത്തരം പരാതികൾ മറ്റാരോ അയക്കുന്നതാണെന്നും വ്യക്തമാക്കി. മുമ്പും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിരുന്നതിനാൽ അധികൃതർ തൃക്കാക്കര പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.