വടകര: അറബ് മാന്ത്രിക ചികിത്സയെന്ന പേരില്‍ നിരവധി പേരെ വഞ്ചിച്ച വ്യാജ ഡോക്ടര്‍ വടക രയില്‍ അറസ്റ്റില്‍. വയനാട്, പെരിയ മുള്ളല് സ്വദേശി കളരിത്തൊടി ഉസ്മാന് ഹാജി (47)യെയാ ണ് വടകര സി.ഐ എം.എം. അബ്ദുൽ കരീമിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ബാണാസ ുര സാഗറിനടുത്തുള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള വണ്‍ഡേ റിസോര്‍ട്ടില്‍ നിന്നും കസ്റ ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടകര സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്. 2000 മുതല്‍ ഇത്തരം ചികിത്സ നടത്തിവരുന്നു. പിന്നീട്, ഒരു സ്വകാര്യ ചാനലില്‍ ‘അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം’ എന്ന പേരില്‍ പരിപാടി അവതരിപ്പിച്ചു. ഇതിലൂടെയാണിയാള് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരെ വലയിലാക്കിയത്. ജീവിതത്തിലെ ഏതു പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം എന്ന പരസ്യവുമായാണ് പ്രതി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കുട്ടികളില്ലാത്തവര്‍, ഭര്‍ത്താവുമായുള്ള പിണക്കം തീര്‍ക്കല്‍, ഭൂമി വില്പനക്കുള്ള തടസ്സം നീക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് ‘ചികിത്സ’ നടത്തിയത്. ദിനം പ്രതി 500ലേറെ പേര് എത്തിയിരുന്നു. 10,000 മുതല്‍ 70,000 രൂപ വരെയാണ് ഇയാള്‍ ഓരോരുത്തരില്‍ നിന്നും വാങ്ങിയത്.
ഭര്‍ത്താവുമായുള്ള പിണക്കം തീര്‍ക്കുന്നതിനുള്ള ‘ചികിത്സ’ക്കായി ഏഴു ലക്ഷം രൂപവരെ ഈടാക്കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന്, കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്കാന് തയാറായില്ല. ഇതേ തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 25000ത്തോളം പേര് ചികിത്സ നടത്തിയതായി പ്രതി പൊലീസിന് മൊഴി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.