കോഴിക്കോട്: അഞ്ചരക്കിലോ മുക്കുപണ്ടം ബാങ്കിൽ പണയംവെച്ച് 1.69 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീ ഉൾപ്പെടെ ഒമ്പതു പ്രതികളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. വയനാട് ഇരുളം മണവയൽ അങ്ങാടിേശ്ശരി പുതിയേടത്ത് കെ.കെ. ബിന്ദുവിെൻറ വീട്ടിലും കോഴിക്കോട്ടെ എട്ടിടത്തുമാണ് പരിശോധന നടത്തിയത്. ബിന്ദുവിെൻറ മകനുൾപ്പെടെയുള്ളവരാണ് മറ്റു പ്രതികൾ. ഇവിടങ്ങളിൽനിന്ന് നിരവധി െതളിവുകൾ ലഭിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരുകയാണെന്നും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. സൗത്ത് അസി. കമീഷണര്‍ എ.ജെ. ബാബുവിെൻറ നേതൃത്വത്തില്‍ കസബ, ടൗണ്‍, പന്നിയങ്കര, ചെമ്മങ്ങാട്, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര, മാറാട് പൊലീസ് സ്റ്റേഷന് പരിധിയിലും വയനാട്ടിലുമാണ് പരിശോധന നടന്നത്. അതത് സ്ഥലങ്ങളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായി തിരിഞ്ഞായിരുന്നു പരിശോധന.
പി.എം താജ് റോഡിലെ യൂനിയന്‍ ബാങ്ക് ശാഖയിലാണ് മുഖ്യപ്രതി മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയത്. ഇവരെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതൽ ചോദ്യംചെയ്യുകയും വിവിധയിടങ്ങളിൽ െതളിെവടുപ്പിന് െകാണ്ടുപോവുകയും െചയ്യും. കൂടാതെ, ബാങ്ക് നല്കിയ പരാതിയില്‍ പരാമര്‍ശിച്ച ബാങ്ക് അപ്രൈസര്‍ ഉള്‍പ്പെടെ ഒമ്പതുപേരെയും ചോദ്യംചെയ്യും. ഇതിൽ ചിലരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായാണ് വിവരം.
2020 ഫെബ്രുവരി മുതല്‍ ഒമ്പത് അക്കൗണ്ടുകളില്‍നിന്ന് 45 തവണകളായാണ് മുക്കുപണ്ടം പണയംെവച്ചത്. ബാങ്കിെൻറ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്താവുന്നത്. ഇതോടെ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയും ബിന്ദു അറസ്റ്റിലാവുകയുമായിരുന്നു. തുടര്‍ന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് സൗത്ത് അസി. കമീഷണര്‍ എ.ജെ. ബാബുവിെൻറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മുമ്പ് ചിട്ടി തട്ടിപ്പുകേസിൽ പ്രതിയായ ബിന്ദു ജാമ്യത്തിലിറങ്ങുകയായിരുന്നു. ബിലാത്തികുളത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ബിന്ദുവിെൻറ ഉടമസ്ഥതയിലുള്ള പിങ്ക് ബ്യൂട്ടി പാര്‍ലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിങ് യൂനിറ്റിലും പൊലീസ് പരിശോധന നടത്തി. കഴിഞ്ഞദിവസം ഇവിടങ്ങളില്‍നിന്ന് മുക്കുപണ്ടം പിടികൂടിയിരുന്നു. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരിലും മുക്കുപണ്ടം പണയംവെച്ചിട്ടുണ്ട്. പെട്ടെന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിയാത്ത തരത്തില്‍ ആഭരണങ്ങളില്‍ പത്തു ശതമാനത്തോളം സ്വര്‍ണം പൂശിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.