കൊച്ചി: നാവികസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ. നേവിയിൽ കമീഷൻറ് ഓഫിസറാണെന്ന വ്യാജേന നേവൽ ഓഫിസറുട െ യൂനിഫോമും സീലുകളും ഉപയോഗിച്ച് വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയ കോട്ടയം കെ ാണ്ടൂർ പിണ്ണാക്കനാട് കണ്ണാമ്പിള്ളി വീട്ടിൽ ജോബിൻെറ (28) കൂട്ടാളിയും കേസിലെ രണ്ടാം പ്രതി യുമായ വരാപ്പുഴ കൂനമ്മാവ് കല്ലിങ്കൽ വീട്ടിൽ രെജികുമാറിനെയാണ് (43) പാലാരിവട്ടം പൊലീസ് പിടികൂടിയത്. ഇയാളുടെ പിതാവ് മുമ്പ് എൻ.എ.ഡി ഉദ്യോഗസ്ഥനായിരുന്നു.
പിതാവ് മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും വിവരം നേവിയിൽ അറിയിക്കാതെയും ഐഡൻറിറ്റി കാർഡ് തിരിച്ചുകൊടുക്കാതെയും നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പാലാരിവട്ടം ഭാഗത്ത് ഗാസ്സാ ഇൻറർനാഷനൽ എന്ന പേരിലെ ബിസിനസ് സ്ഥാപനത്തിെൻറ മറവിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
വിശാഖപട്ടണം നേവൽബേസ്, കൊച്ചിൻ നേവൽബേസ് എന്നിവിടങ്ങളിൽ ജൂനിയർ ക്ലർക്കായി ജോലി ശരിയാക്കിെക്കാടുക്കാമെന്നും നേവിയിൽ ഓഫിസർ തസ്തികയിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്നും വിശ്വസിപ്പിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ നടന്ന 20ഓളം പേരിൽനിന്ന് 50 ലക്ഷത്തോളം രൂപ പ്രതികൾ വാങ്ങിയതായി വിവരം ലഭിച്ചു.
തട്ടിപ്പിനിരയായി കാണിച്ച് കൂടുതൽ പേർ പരാതിയുമായി വരുന്നതായും പൊലീസ് അറിയിച്ചു. എൻ.എ.ഡിയുടെ പുതിയ ശാഖ കേരളത്തിൽ വരുന്നുണ്ടെന്നും അതിന് സ്ഥലം കണ്ടെത്താനെന്ന വ്യാജേന െരജികുമാർ പ്രസിഡൻറായി അങ്കമാലി കേന്ദ്രീകരിച്ച് കോഓപറേറ്റിവ് സൊസൈറ്റി രൂപവത്കരിച്ച് അതിെൻറ മറവിൽ മറ്റ് തട്ടിപ്പുകൾ നടത്തിയതായും പൊലിസിന് വിവരം ലഭിച്ചു.
പലതവണ ഇവർ തന്ത്രപ്രധാനമായ കൊച്ചിൻ നേവൽബേസിലും എൻ.എ.ഡിയിലും സന്ദർശനം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. നേവിയിൽനിന്ന് റിട്ടയർ ചെയ്ത ചില ഉദ്യോഗസ്ഥർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.