തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജലോട്ടറി തടയുന്നതും ലോട്ടറി സംവിധാനം കുറ്റമറ്റതാക്കുന്നതും സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് കൈമാറി. പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോട്ടറി സംവിധാനം പരിഷ്കരിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്‍െറ പരിഗണനയിലാണ്. നിര്‍ദേശങ്ങള്‍ പഠിച്ച് മൂന്നുമാസത്തിനകം നടപ്പാക്കാനാകുമെന്ന് മന്ത്രി പ്രതികരിച്ചു. മൂന്നുഘട്ടമായി ലോട്ടറി അച്ചടിയില്‍ പരിഷ്കരണങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശമാണ് വിദഗ്ധസമിതിയുടേത്.
ടിക്കറ്റുകളില്‍ അഞ്ചുതരം സുരക്ഷമാനദണ്ഡങ്ങള്‍ കൊണ്ടുവരണം. അനുകരിക്കാനോ പകര്‍ത്താനോ കഴിയാത്ത തരത്തിലുള്ള സൂക്ഷ്മമായ ലൈനുകള്‍ ലോട്ടറിയില്‍ അച്ചടിക്കുക, സൂക്ഷ്മമായ അക്ഷരങ്ങള്‍ ഉപയോഗിക്കുക, പകര്‍പ്പ് അസാധ്യമായ തരത്തില്‍ സങ്കീര്‍ണമായ പാറ്റേണുകളും ബോര്‍ഡറുകളും ചേര്‍ക്കുക, പകര്‍പ്പെടുത്താല്‍ അസാധു എന്ന് തെളിഞ്ഞുവരുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. അച്ചടിശാലകളില്‍ സി.സി.ടി.വി ഏര്‍പ്പെടുത്തുക, വാട്ടര്‍മാര്‍ക്കുള്ള പേപ്പറില്‍ ലോട്ടറി അച്ചടിക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലാണ്. ബാര്‍കോഡിങ്ങും രഹസ്യനമ്പറിങ്ങും കൂടുതല്‍ ആധുനികമാക്കും. ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലെ ലോട്ടറിയുടെ നീക്കം മനസ്സിലാക്കാന്‍ മൈക്രോ ടാഗിങ് സംവിധാനവും ഏര്‍പ്പെടുത്തും. ഈ സംവിധാനം ഒരുവര്‍ഷത്തിനകം നടപ്പാക്കാന്‍ സാധിക്കും. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തരതീരുമാനമെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഡോ. ജയശങ്കറും കമ്മിറ്റി അംഗങ്ങളായ വി.പി. ഉണ്ണിക്കൃഷ്ണന്‍, കെ.ബി.പി.എസ് സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരി, ലോട്ടറി ഡയറക്ടര്‍ ഡോ. കാര്‍ത്തിക് എന്നിവര്‍ വിഴിഞ്ഞത്തത്തെിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. കമ്മിറ്റി അംഗമായ ഡോ. അച്യുത്ശങ്കറിന് എത്താന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.