തൃശൂർ: ''മുൻ ഡി.ജി.പി ടി.പി. െസൻകുമാർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു... ഉടനെ വരണം, രക്ഷിക്കണം...'' പുലർകാലത്തെത്തിയ വ്യാജ സന്ദേശത്തിൽ വട്ടം കറങ്ങി പൊലീസ്. തിങ്കളാഴ്ച പുലർച്ച തിരുവനന്തപുരത്ത് കൺട്രോൾ റൂമിലെത്തിയ ഫോൺ സന്ദേശം തൃശൂർ കൺട്രോൾ റൂമിന് കൈമാറുകയായിരുന്നു.
ഫോണിൽ ലഭിച്ച വിവരങ്ങളനുസരിച്ച് വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയിലെ ഫ്ലാറ്റിൽ എന്നാണ് സൂചന നൽകിയിരുന്നത്. ഇവിടെയുള്ള ഫ്ലാറ്റുകളിലെല്ലാം കുതിെച്ചത്തിയ പൊലീസ് ആളുകളെ വിളിച്ചുണർത്തി അന്വേഷിച്ചു. പലരും ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിലായിരുന്നുവെങ്കിലും അത്യാവശ്യ കാര്യമാണെന്ന് അറിഞ്ഞതോടെ സഹകരിച്ചു.
ഫ്ലാറ്റുകളിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് ഒടുവിൽ സന്ദേശമെത്തിയ ഫോൺ നമ്പർ പിന്തുടർന്നു. കാനാട്ടുകരയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വയോധികയായ മുൻ അധ്യാപികയായിരുന്നു ഫോൺ വിളിച്ചതെന്ന് കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്തു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.