ഒളിച്ചോടിയ കടയുടമയും ജീവനക്കാരിയും കള്ളനോട്ടും  വ്യാജ ​േലാട്ടറിയും നിർമിച്ചതായി കണ്ടെത്തി

വടകര: ഒളിച്ചോടി പിടിയിലായ കടയുടമയും ജീവനക്കാരിയും കള്ളനോട്ടടിയും വ്യാജ ലോട്ടറി നിർമാണവും നടത്തിയതായി പൊലീസ്​ കണ്ടെത്തി. ഒളിവിൽ കഴിയവെ പിടിയിലായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലിശേരി പുത്തൻപുരയിൽ മുഹമ്മദ് അംജദ് (23), കടയിലെ ജീവനക്കാരി ഒഞ്ചിയം മനക്കൽ  പ്രവീണ (32) എന്നിവർ  താമസിച്ച സ്​ഥലത്ത് നടത്തിയ പരിശോധനയിലാണ്​ ഇതു സംബന്ധിച്ച തെളിവ്​ ലഭിച്ചത്​. 

മൂന്നുമാസം മുമ്പാണ് അംജദിനെ കാണാതായത്. ഇതേകുറിച്ച് പൊലീസ്​ അന്വേഷണം ശക്തമാക്കിയെങ്കിലും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ഇക്കഴിഞ്ഞ നവംബർ 13 മുതൽ പ്രവീണയെയും കാണാതായത്. ഇതേതുടർന്ന്​ ഇരുവരുടെയും ബന്ധുക്കൾ ഹൈകോടതിയിൽ ഹേബിയസ്​ കോർപസ്​ ഹരജി ഫയൽ ചെയ്തു. പൊലീസ്​ സൈബർ സെല്ലി​​​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ജയിൽ റോഡിലെ  ഒരു വീടി​​​െൻറ ഒന്നാം നിലയിൽ ഇവർ താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ​ ഞായറാഴ്ച പുലർച്ചയോടെ അവിടെനിന്ന്​ പിടികൂടുകയുമായിരുന്നു.

ഇരുവരെയും  വടകരയിൽ കൊണ്ടുവന്ന്​ ചോദ്യംചെയ്തതി​​​െൻറ അടിസ്​ഥാനത്തിൽ വടകര ഡിവൈ.എസ്​.പി  ടി.പി. േപ്രമരാജി​​​െൻറ നേതൃത്വത്തിൽ ഇവർ താമസിച്ച വീട്ടിൽ പരിശോധന നടത്തി. ഇവരുടെ പക്കൽനിന്ന്​ 100 രൂപയുടെ 50ഉം, 50​​​െൻറ 10ഉം കള്ളനോട്ടുകളും, കേരള ലോട്ടറിയുടെ 500 രൂപ സമ്മാനമടിച്ച നാല് വ്യാജ ടിക്കറ്റുകളും കണ്ടെത്തി. നോട്ടുകളും മറ്റും പ്രിൻറ് ചെയ്യുന്നതിനായി ഒന്നാം പ്രതിയായ അംജദിന് പ്രിൻററും സ്​കാനറും എത്തിച്ചത് രണ്ടാം പ്രതിയായ പ്രവീണയാണെന്ന് പൊലീസ്​ പറഞ്ഞു. 

ഇന്ത്യൻ കറൻസി നോട്ടുകളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിർമിച്ചതിന്​ ഇവർക്കെതിരെ എടച്ചേരി പൊലീസ്​ ഐ.പി.സി 465, 468, 471, 420, 489എ,(സി), ആർ.-ഡബ്ല്യു 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്​ രജിസ്​റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ്​ കസ്​റ്റഡി ആവശ്യപ്പെട്ട് വടകര കോടതിയിൽ നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. 

Tags:    
News Summary - fake notes- crime- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.