പാലക്കാട്​ കള്ളനോട്ടുമായി യുവാവ് പിടിയിൽ

ഒറ്റപ്പാലം: കള്ളനോട്ടുമായി യുവാവ് പൊലീസി​​​െൻറ പിടിയിലായി. വരോട് കോലോത്തുപറമ്പിൽ റിൻഷാദാണ്​ (20) പിടിയിലായത ്. ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന് ലഭിച്ച രഹസ്യവിവരത്തി​​​െൻറ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് ഇയാളെ കോതകുറുശ്ശിയിൽനിന്ന് അറസ്​റ്റ്​ ചെയ്തത്.

70,000 രൂപ മൂല്യംവരുന്ന 2000 രൂപയുടെ 35 നോട്ടുകൾ കണ്ടെടുത്തു. അരയിൽ സൂക്ഷിച്ചനിലയിൽ കണ്ടെത്തിയ നോട്ടുകൾ ബന്ധു കൈമാറിയതാണെന്ന് റിൻഷാദ്​ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സി.ഐ പി. അബ്​ദുൽ മുനീർ, എസ്.ഐ പി. ശിവശങ്കരൻ, നാരായണൻകുട്ടി, സുരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Tags:    
News Summary - fake notes in palakkadu-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.