വ്യാജ ആർ.ടി.പി.സി.ആർ: നെടുമ്പാശേരിയിൽ രണ്ടുപേർ പിടിയിൽ

നെടുമ്പാശേരി: വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവും സർട്ടിഫിക്കറ്റ് നൽകിയയാളും വിമാനത്താവളത്തിൽ പിടിയിലായി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് വിമാന താവളത്തിൽ തടഞ്ഞുവച്ചത്.

അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. എയർ ഇന്ത്യാ എക്സ്പ്രസിന്റെ കൗണ്ടറിലെത്തിയ ഇയാൾ മൊബൈലിൽ നിന്നും സർട്ടിഫിക്കറ്റിന്റെ കോപ്പി നഷ്ടമായെന്ന് ആദ്യം വെളിപ്പെടുത്തി. അങ്ങിനെയെങ്കിൽ യാത്രാനുമതി നൽകാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് ഏതാനും മണിക്കൂർ കഴിഞ്ഞ് ഇയാൾ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്നറിഞ്ഞത്.

തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിലെ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരനായ ഭരത് ആണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് വെളിപ്പെട്ടത്. 2000 രൂപ വാങ്ങിയാണ് ഇയാൾ വ്യാജസർട്ടിഫിക്കറ്റ് നൽകിയത്. തുടർന്ന് ഭരതിനെയും പിടികൂടുകയായിരുന്നു. ഇരുവരേയും നെടുമ്പാശേരി പൊലീസിന് കൈമാറി.

Tags:    
News Summary - Fake RTPCR: Two arrested in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.