തിരുവനന്തപുരം: കള്ളവോട്ട് ചെയ്യുന്നതിന് പലയിടങ്ങളിലും വോട്ടുയന്ത്രത്തിെൻറ പേര് പറഞ്ഞ് തെരഞ്ഞെടു പ്പ് നടപടികൾ നിർത്തിെവച്ചതായി കാസർകോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫിസര്‍മാർ പാര്‍ട്ടിഗ്രാമങ്ങളിലാണ് താമസിക്കുന്നത്. അവർക്ക് അവിടെ എല്ലാസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്.
വോട്ടുയന്ത്രത്തിലെ തകരാറിെൻറ പേര് പറഞ്ഞ് പലയിടങ്ങളിലും മണിക്കൂറുകള്‍ വോട്ടെടുപ്പ് മനഃപൂര്‍വം നിര്‍ത്തിവെച്ചു. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടാനായിരുന്നു ഇത്. വെളിച്ചമില്ലാത്ത സമയത്താണ് കള്ളവോട്ടുകളെല്ലാം ചെയ്തത്. കള്ളവോട്ട് നടന്നാലും താൻ കാസര്‍കോട്നിന്ന് ജയിക്കും.
പഞ്ചായത്ത് പ്രസിഡൻറടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്. ജില്ലകലക്ടറോട് നിരവധിതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.