ആലപ്പുഴ: കുടുംബപ്രശ്നത്തിെൻറ പേരിൽ വ്യാജപരാതികൾ വർധിക്കുന്നതായി സംസ്ഥാന വനിത കമീഷൻ. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ അദാലത്തിൽ നിരവധി വ്യാജപരാതികളാണ് ലഭിച്ചതെന്ന് അംഗങ്ങളായ അഡ്വ. എം.എസ്. താര, ഷിജി ശിവജി, ഇ.എം. രാധ എന്നിവർ പറഞ്ഞു. പല കേസിലും സ്ത്രീസംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട് പുരുഷന്മാർ തമ്മിലുള്ള തർക്കത്തിെൻറ പേരിൽ എതിർകക്ഷി ഭാര്യയെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയ സംഭവവും കമീഷന് മുന്നിലെത്തി. ബാഹ്യശക്തികളുടെ ഇടപെടലിൽ പരാതി നൽകുകയും പിന്നീട് ഒത്തുതീർപ്പിലെത്തുകയും ചെയ്യുന്ന സംഭവം നിസ്സാരമാക്കേണ്ടതല്ല.
സ്വർണവും പണവും ഉൾപ്പെടെ തട്ടിയെടുത്തശേഷം അഭിഭാഷകരടക്കമുള്ളവരെ പ്രതിചേർത്ത് സ്ത്രീ നൽകിയ പരാതിയും ഇത്തരത്തിലുള്ളതാണ്. ബി.ടെക് ബിരുദധാരിയെ ഭർതൃവീട്ടുകാർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയുമെത്തി. വിവാഹം കഴിഞ്ഞ് 20ദിവസത്തിനുശേഷം ഭർത്താവ് വിദേശത്തേക്ക് പോയി. പിന്നീട് ഒന്നരവർഷത്തോളമായി ഭർതൃവീട്ടിൽ താമസിക്കുന്ന യുവതിയെ സ്വന്തം വീട്ടിൽ പോകാൻ പോലും അനുവദിക്കുന്നില്ല.
ഭർത്താവിനോട് ചോദിച്ചപ്പോൾ തെൻറ അച്ഛനെയും അമ്മയെയും നോക്കി വീട്ടിൽ കഴിയാനായിരുന്നു നിർദേശം. പി.എസ്.സി പരീക്ഷയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുപോലും ഇവർ വിട്ടില്ല. ഈസാഹചര്യത്തിൽ കമീഷെൻറ തിരുവനന്തപുരം ഓഫിസിൽ വിളിച്ചുവരുത്തി കാര്യങ്ങൾ പരിശോധിക്കും. 75 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 17 പരാതികള്‍ തീര്‍പ്പാക്കി. 10 പരാതികള്‍ പൊലീസിന് കൈമാറി. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.