കൊണ്ടോട്ടി (മലപ്പുറം): 'ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂലാ' എന്ന വാചകത്തിലൂടെ താരമായ കിഴിശ്ശേരി സ്വദേശിയും വിദ്യാര്‍ഥിയുമായ മുഹമ്മദ് ഫായിസിെൻറ വീട് ആക്രമിച്ചുവെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം. അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് ഫായിസിെൻറ ബന്ധുക്കൾ അറിയിച്ചു.
മുസ്ലിം ലീഗുകാര്‍ ഫായിസിെൻറ വീട് ആക്രമിച്ചു എന്ന രീതിയില്‍ വൻ പ്രചാരണമാണ് തെരഞ്ഞെടുപ്പ് നാളിൽ നടത്തിയത്. പി.വി. അന്‍വര്‍ എം.എല്‍.എ വരെ ഇത്തരത്തിലെ പോസ്റ്റര്‍ പങ്കുവെച്ചു. 'പ്രതിഷേധം പ്രതിഷേധം താലിബാനിസം തുലയട്ടെ' എന്ന തലക്കെട്ട് നല്‍കിയാണ് പി.വി. അന്‍വര്‍ എം.എല്‍.എ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുെവച്ചത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാൽ, എം.എൽ.എ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് ഫായിസിെൻറ വീട് ആക്രമിച്ചതെന്ന പേരിലായിരുന്നു വിവിധ പോസ്റ്റുകൾ. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണ സമാപനത്തോടനുബന്ധിച്ച് എല്‍.ഡി.എഫ് - യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഫായിസിെൻറ വീടിന് സമീപം റോഡില്‍ കൈയാങ്കളി ഉണ്ടായിരുന്നു. ഇതിെൻറ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയും ചേര്‍ത്തുെവച്ചാണ് വീട് അക്രമിച്ചുവെന്ന തരത്തിൽ വ്യാജപ്രചാരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.