കൂട്ടിക്കൽ: പ്രളയത്തിൽ ദുരിതത്തിലായ നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ഇക്കുറി ആഘോഷങ്ങളില്ലാത്ത ക്രിസ്മസ്. കൊക്കയാര്‍ പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും വാടകവീടുകളിലുമായി കഴിയുകയാണ്. മാസം രണ്ടുകഴിഞ്ഞിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രളയദിനത്തിെൻറ തൊട്ടടുത്ത ദിവസം കാമറകള്‍ക്കു മുന്നിലെത്തിയ ജനപ്രതിനിധികള്‍ പലരും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ക്യാമ്പുകളില്‍ സന്നദ്ധ സംഘടനകള്‍ നല്കിയ വസ്ത്രവും ഭക്ഷണവും ഉപയോഗിച്ച് മുന്നോട്ടു പോയ കുടുംബങ്ങള്‍ സഹായിക്കാന്‍ ആളില്ലാതെ വന്നതോടെ പലരും ക്യാമ്പ് വിട്ട് വാടകവീടുകള്‍ തേടിപ്പിടിച്ച് താമസം മാറ്റിയെങ്കിലും സര്‍ക്കാറിെൻറ സഹായം കിട്ടാതെ വലയുകയാണ്.
മാക്കൊച്ചി വാര്‍ഡിലെ താമസക്കാരായ മുപ്പതോളം കുടുംബങ്ങളെ സ്വന്തം വീടുകളില്‍ താമസിപ്പിക്കാന്പോലും അധികാരികള്‍ തയാറാവുന്നില്ല. ക്യാമ്പില്‍ കഴിഞ്ഞ ഇവര്‍ 20 ദിവസംമുമ്പ് പലായനസമരം നടത്തി അപകടമേഖലയിലെത്തി കുടില്‍കെട്ടി താമസം തുടങ്ങിയെങ്കിലും റവന്യൂ വകുപ്പോ പഞ്ചായത്ത് അധികാരികളോ തിരിഞ്ഞുനോക്കിയിട്ടില്ല.
കുട്ടികളും സ്ത്രീകളുമടക്കം അമ്പതോളംപേര്‍ അപകടമേഖലയില്‍ കുടിലുകളിലാണ് താമസം. ഇരുപതോളം കൂറ്റന്‍പാറകള്‍ കുടിലിനു മുകളില്‍ താഴേക്ക് പതിക്കാവുന്ന അവസ്ഥയിലുണ്ട്. മേഖല വാസയോഗ്യമെല്ലന്ന് ആവര്‍ത്തിച്ചുപറയുന്ന റവന്യൂ അധികാരികള്‍ പകരം സംവിധാനത്തെക്കുറിച്ച് പറയുന്നില്ല. അപകടം നടന്ന് രണ്ടര മാസമായിട്ടും ഇതൊന്നും കണ്ടില്ലന്നുനടിക്കുന്ന ജനപ്രതിനിധികൾക്കും ഉേദ്യാഗസ്ഥര്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പലായന സമരത്തിനു പിന്നാലെ 29ന് വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും 24 മണിക്കൂര്‍ നിരാഹാരസമരവും ജനകീയ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ഡ് മെംബര്‍ ഒഴികെയുള്ള പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉരുളില്‍ എല്ലാം നഷ്ടപ്പെട്ടവരോട് വാശികാണിക്കുന്നുവെന്നാണ് സമരക്കാര്‍ പറയുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ചികിത്സിക്കാനോ സഹായം ചെയ്തുകൊടുക്കാനോ അധികാരികള്‍ തയാറായില്ല.
കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുളില്‍ നഷ്ടമായത് എട്ടുപേരുടെ ജീവനാണ്. തൊട്ടടുത്ത കൂട്ടിക്കല്‍ പഞ്ചായത്തില്‍ പതിനൊന്നോളം പേരും മരിച്ചു. മുഖ്യമന്ത്രിപോലും സ്ഥലത്ത് എത്താതിരുന്നത് പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങളില്‍ ചര്‍ച്ചയായിരുന്നു. ചെറുതും വലുതുമായ 42ഓളം പാലങ്ങളാണ് ഉരുള്‍ കൊണ്ടുപോയത്.
പകരം സംവിധാനങ്ങള്‍ ആയിട്ടില്ല. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലവും കൊക്കയാര്‍ പഞ്ചായത്ത് ഓഫിസിനു സമീപം കൊക്കയാര്‍ പാലവും തകര്‍ന്നതോടെ ഒമ്പതോളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഏന്തയാറ്റില്‍ ജനങ്ങള്‍ക്ക് നടന്നുകയറാന്‍ നാട്ടുകാര്‍ നടപ്പാലം നിര്‍മിച്ചു. എന്നാല്‍, കൊക്കയാറ്റില്‍ നാട്ടുകാരുടെ പാലം പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്.
സ്റ്റാന്‍ലി സണ്ണി, പഞ്ചായത്ത് അംഗം
സ്ഥലം എം.എല്‍.എ അടക്കം ജനപ്രതിനിധികള്‍ നാടിനെ അവഗണിക്കുകയാണ്. റവന്യൂ അധികാരികള്‍ എല്ലാം ചെയ്യാമെന്നുപറയുമ്പോഴും ഒന്നും ചെയ്യുന്നിെല്ലന്ന ആക്ഷേപം നാട്ടുകാര്ക്കിടയിലുണ്ട്്. പേരിനുപോലും സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ജീവനും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടവരോട് അധികാരികള്‍ ശത്രുത കാട്ടരുത്. പാവങ്ങളെപോലും അവഗണിക്കുന്ന നിലപാട് തിരുത്തി ഇവരെ സഹായിക്കാന്‍ തയാറാവണം
അയ്യൂബ്ഖാന്‍ കട്ടുപ്ലാക്കല്‍, കണ്‍വീനർ, ജനകീയ സമിതി
ദുരന്തഭൂമിയിലെ അപകടം നിറഞ്ഞ താമസം ആഗ്രഹിച്ചിട്ടില്ല, വേറെ മാര്‍ഗമില്ല. മാസം രണ്ടര കഴിഞ്ഞിട്ടും അധികാരികള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നതിനാല്‍ മാത്രമാണ് പലായന സമരവും കുടില്കെട്ടലുമായൊക്കെ രംഗത്തുവന്നത്. എല്ലാം നഷ്ടപ്പെട്ടവരോട് എന്തിനാണ് അധികാരികള്‍ ഈ ക്രൂരത കാട്ടുന്നത്
ഷെമീര്ഖാന്, കല്ലുപുരക്കല്‍
ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ഞങ്ങളോട് അധികാരികള്‍ അവഗണന തുടര്‍ന്നതോടെയാണ് പലായന സമരവുമായി രംഗത്തുവന്നത്. രണ്ടുമക്കളുമായി അപകടമേഖലയില്‍ കുടിലില്‍ കഴിയാന്‍ തുടങ്ങി 20 ദിവസം പിന്നിടുമ്പോഴും അവഗണന തുടരുകയാണ്. എല്ലാം നഷ്ടപ്പെട്ട മാക്കൊച്ചി നിവാസികളോട് എന്തിനാണ് ഈ വാശി കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല
ജോസഫ് ജോണ്‍ ചേരിക്കലാത്ത്
ഉരുളിെൻറ ഞെട്ടലില്‍നിന്ന് ഇപ്പോഴും മോചിതരാകാനായിട്ടില്ല. ഉരുള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇതുവരെയുള്ള സമ്പാദ്യമെല്ലാം നഷ്ടമായി. ഉരുളില്‍ ഒലിച്ചുപോയപ്പോള്‍ ഞാനും ഭാര്യയും രക്ഷപ്പെട്ടത് കാലിത്തൊഴുത്തില്‍ കയറിയാണ്. മനസ്സും ശരീരവും തകര്‍ന്ന ഞങ്ങള്‍ക്ക് ആശ്വാസവാക്കിനുപോലും അധികാരികൾ പ്രയോജനപ്പടുന്നില്ലെന്നതാണ് വിഷമം
സിന്ധു കണ്ണന്, മാക്കൊച്ചി
വാടകവീട്ടില്‍നിന്ന് ഇറക്കിവിടുംമുമ്പ് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ അവസരമുണ്ടാക്കണം. ലൈഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന വീട് കടംവാങ്ങിയാണ് പണി തുടങ്ങിയത്. ഉരുള്‍ എല്ലാം തകര്‍ത്തിരിക്കുകയാണ്. പാലുകാച്ചലിെൻറ തൊട്ടുമുമ്പാണ് ഇതെല്ലാം സംഭവിച്ചത്. ഇപ്പോള്‍ അധികാരികള്‍ പറയുന്നത് നാട് വാസയോഗ്യമെല്ലന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.