മലപ്പുറം: വേനലവധിക്ക് വിദ്യാലയങ്ങൾ അടക്കുന്നതോടെ പ്രവാസികൾ കുടുംബാംഗങ്ങളെ വി ദേശത്തേക്ക് കൊണ്ടുപോവുന്നത് മലബാറിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ തെരഞ ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോയെന്ന ആശങ്കയിൽ രാഷ്ട്രീയ പാർട്ടികൾ.
കുറച്ചുവർഷമ ായി ഗൾഫിലടക്കം അവധി ആഘോഷിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. പലരും വീട്ടുകാരെ ഒന്നടങ്കം കൊണ്ടുപോവുന്നുണ്ട്. ഇപ്പോൾ പോവരുതെന്ന് പ്രാദേശിക തലത്തിൽ നേതാക്കൾ നിർബന്ധിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതിന് മുമ്പേ തീരുമാനിച്ച യാത്ര മാറ്റാനാവില്ലെന്നാണ് ഇവർ മറുപടി നൽകുന്നത്.
മലബാറിൽ ഏറ്റവും കൂടുതൽ പേർ വിദേശത്തുള്ളത് മലപ്പുറം ജില്ലയിൽ നിന്നായതിനാൽ മുസ്ലിം ലീഗിനാണ് ആശങ്ക കൂടുതൽ. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പൊന്നാനി ലോക്സഭ മണ്ഡലത്തിലെ കുടുംബങ്ങളുടെ ഗൾഫ് യാത്ര പാർട്ടി അണികൾക്കും നേതാക്കൾക്കുമിടയിൽ ചർച്ചയായിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ശരാശരി പത്തിലധികം കുടുംബങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.