കോട്ടയം: പ്രശസ്ത നർത്തകിയും ഭാരതീയ നൃത്തകലാലയം ഡയറക്ടറുമായ ഭവാനി ചെല്ലപ്പൻ (ഭവാനി ദേവി) നിര്യാതയായി. ഈ മാസം മൂന്നിനായിരുന്നു 98ാം പിറന്നാളാഘോഷം. കേരള നടനത്തിലെ തനതുശൈലിയുടെ പ്രചാരകയായിരുന്നു. തിരുനക്കര ആസാദ് ലെയ്നിൽ ശങ്കരമംഗലം വീട്ടിൽ പരേതനായ ഡാൻസർ ചെല്ലപ്പനാണ് ഭർത്താവ്. കലാമണ്ഡലം ഗുരു ഗോപിനാഥിന്റെ ശിഷ്യരായിരുന്നു ദമ്പതികൾ.
കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ഗുരു ശ്രേഷ്ഠ അവാർഡ്, കലാദർപ്പണയുടെ നാട്യശ്രേഷ്ഠ അവാർഡ്, ഗുരു ഗോപിനാഥിന്റെ പേരിലുള്ള നാട്യപുരസ്കാരം, അമ്പലപ്പുഴ ഗോകുലാചാര്യ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മക്കള്‍: സി. ഗോപാലകൃഷ്ണന് നായര്‍ (റിട്ട. ഐ.ബി ഓഫിസര്‍), സി. രാമചന്ദ്രന് (റിട്ട. കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന്), സി. രാധാകൃഷ്ണന് (റിട്ട. ജനറല്‍ മാനേജര്‍, പാരഗണ്‍).
മരുമക്കള്‍: ശശിപ്രഭ ജൗഹരി, ശോഭ രാമചന്ദ്രന്, പത്മജ രാധാകൃഷ്ണന്. മൃതദേഹം ഇളയ മകന്റെ കുമാരനല്ലൂരിലെ വസതിയിൽ. ശനിയാഴ്ച വൈകീട്ട് അഞ്ചിന് തിരുനക്കരയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.