സെക്ര​േട്ടറിയറ്റിൽ വീണ്ടും ഫാൻ കത്തി; 'ഭാഗ്യം' ഫയലുകൾ​ നശിച്ചില്ല

തി​രു​വ​ന​ന്ത​പു​രം: ഒ​രു തീ​പി​ടി​ത്ത​ത്തി​െൻറ വി​വാ​ദം എ​രി​ഞ്ഞ​ട​ങ്ങും​മു​മ്പ്​ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ വീ​ണ്ടും ഫാ​ന്‍ ക​ത്തി. ഹൗ​സ് കീ​പ്പി​ങ് വി​ഭാ​ഗ​ത്തി​ലെ ഫാ​നാ​ണ്​ ക​ത്തി​യ​ത്. ഓ​ഫി​സ് സ​മ​യം ആ​യ​തി​നാ​ല്‍ ഫ​യ​ലു​ക​ൾ​െ​ക്കാ​ന്നും തീ​പി​ടി​ച്ചി​ല്ല. ജീ​വ​ന​ക്കാ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​​ അ​പ​ക​ടം ഒ​ഴി​വാ​യി. ഫാ​നു​ക​ള്‍ ക​ത്തു​ന്ന​ത് സാ​ധാ​ര​ണ​യാെ​ണ​ന്നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തിെൻറ സു​ര​ക്ഷ​യെ​ത​ന്നെ ബാ​ധി​ക്കു​ന്ന​നി​ല​യി​ലു​ള്ള​ തു​ട​ർ​ച്ച​യാ​യ തീ​പി​ടി​ത്ത​ങ്ങ​ൾ ലാ​ഘ​വ​ത്തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ കാ​ണു​ന്ന​തെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

ആ​ഗ​സ്​​റ്റ്​ 25ന് ​പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ പ്രോ​ട്ടോ​കോ​ള്‍ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം വി​വാ​ദ​മാ​യി​രു​ന്നു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടി​നെ​തു​ട​ര്‍ന്ന്​ ഫാ​ൻ ചൂ​ടാ​യി തീ ​പ​ട​ർ​ന്നെ​ന്നാ​ണ്​ പൊ​ലീ​സും വി​ദ​ഗ്​​ധ​സ​മി​തി​യും ഇ​ത​ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​ത്. ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന ഗ്രാ​ഫി​ക്‌​സ് വി​ഡി​യോ​യും പൊ​ലീ​സ്​ ത​യാ​റാ​ക്കി പു​റ​ത്തു​വി​ട്ടു. തു​ട​ര്‍ച്ച​യാ​യി പ്ര​വ​ര്‍ത്തി​ച്ച്​ ചൂ​ടാ​കു​ന്ന ഫാ​നി​ലെ പ്ലാ​സ്​​റ്റി​ക് ഉ​രു​കി ഷെ​ല്‍ഫി​ന്​ മു​ക​ളി​ലെ പേ​പ്പ​റി​ല്‍ വീ​ണ്​ തീ​പി​ടി​ച്ച​താ​കാ​മെ​ന്നാ​യി​രു​ന്നു​ പൊ​ലീ​സ് നി​ഗ​മ​നം.

എ​ന്നാ​ല്‍, തീ​പി​ടി​ത്ത​കാ​ര​ണം ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ട​ല്ലെ​ന്ന്​ ഫോ​റ​ന്‍സി​ക് വി​ഭാ​ഗം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ട് ന​ല്‍കി. സ്വ​ർ​ണ​ക്ക​ട​ത്ത്​ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ പ്രോ​േ​ട്ടാ​കോ​ൾ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഫ​യ​ലു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു​ അ​ന്ന​ത്തെ തീ​പി​ടി​ത്തം. ഇ​ത്​ ആ​സൂ​ത്രി​ത​മാ​ണെ​ന്ന​ ആ​രോ​പ​ണ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. 

Tags:    
News Summary - Fan fire again in Secretariat; The 'luck' files were not destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.