ലഖ്നോ: കർഷകരോടുള്ള അവഗണനയിൽ യു.പിയിൽ രോഷം പുകയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതി മുതൽ ലഖ്നോവിലെ നിയമസഭ മന്ദിരം വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരപരിധിയിൽ പലയിടങ്ങളിൽ ഉരുളക്കിഴങ്ങ് നിരത്തി കർഷകർ അസാധാരണ പ്രതിേഷധം നടത്തി.
അതീവ സുരക്ഷയുള്ള സംസ്ഥാന നിയമസഭ മന്ദിരത്തിന് മുന്നിൽ കഴിഞ്ഞ ദിവസം രാവിലെ ഉരുളക്കിഴങ്ങ് കൂമ്പാരം കണ്ട സുരക്ഷ ജീവനക്കാർ അടക്കമുള്ളവർ അമ്പരന്നു. ഇതേ കാഴ്ചയായിരുന്നു യോഗി ആദിത്യനാഥും ഗവർണർ രാംനായിക്കും അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളും താമസിക്കുന്ന കാളിദാസ് മാർഗിലും.
കർഷകർക്ക് ഇരട്ട ശമ്പളം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി യു.പി മാറുമെന്ന് മീറത്തിൽ നടന്ന റാലിയിൽ യോഗി അവകാശവാദമുന്നയിച്ച അതേദിവസം രാത്രിയാണ് ഉരുളക്കിഴങ്ങ് നിരത്തി കർഷകർ പ്രതിഷേധത്തിനിറങ്ങിയത്. ഉരുളക്കിഴങ്ങ് കർഷകർക്ക് മതിയായ വില ലഭിക്കുന്നില്ല. നിലവിൽ കിലോ നാലു രൂപയാണ് വില. 10 രൂപയാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.