കർഷകൻറെ ആത്മഹത്യ: ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്തു

 

കോഴിക്കോട്: ചെ​​മ്പ​​നോ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെട്ടിടത്തിൽ ക​​ർ​​ഷ​​ക​​ൻ തൂ​​ങ്ങി ​​മ​​രി​​ച്ച സം​​ഭ​​വ​​ത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. ചെ​​മ്പ​​നോ​​ട വില്ലേജ് അസിസ്റ്റന്‍റ് സിലീഷിനെതിരേ ആത്മഹത്യ പ്രേരണാക്കുറ്റമാണ് പോലീസ് ചുമത്തിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് വില്ലേജ് അസിസ്റ്റന്റിനെതിരെ ചുമത്തിയിട്ടുള്ളത്. 

ഏഴു മുതല്‍ പത്തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് റെവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പെരുവണ്ണാമുഴി പൊലീസ്  പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. സംഭവത്തിൽ സിലീഷിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തില്‍ ഉപലോകായുക്തയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചെമ്പനോട് വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസര്‍ കെ.ഒ സണ്ണി, സിലീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.ഭാ​​ര്യ​​യു​​ടെ പേ​​രി​​ലു​​ള്ള ഭൂ​​മി​​യു​​ടെ നി​​കു​​തി സ്വീ​​ക​​രി​​ക്കാ​​ൻ അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടും ഭൂ​​നി​​കു​​തി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ മ​​നം​​നൊ​​ന്താ​​ണ് ക​​ർ​​ഷ​​ക​​നാ​​യ ജോ​​യി ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​ത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. 

Tags:    
News Summary - farmer suicide kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.