ആലപ്പുഴ: ദൽഹിയിലെ കാർഷികപ്രക്ഷോഭത്തിന് ഐക്യദാർഢ്യമൊരുക്കി നടത്തിയ ട്രാക്ടർ റാലി വേറിട്ടതായി. സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ ട്രാക്ടർ, ടില്ലർ തൊഴിലാളികളാണ് കിലോമീറ്ററുകൾ നീണ്ട റാലിയിൽ അമ്പതിലേറെ ട്രാക്ടറുകളിൽ അണിനിരന്നത്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറയിൽനിന്ന് ആരംഭിച്ച റാലി ആലപ്പുഴ നഗരചത്വരത്തിന് സമീപത്തെ ഇടതുപക്ഷ സംയുക്ത കർഷക സമരസമിതിയുടെ കർഷക സത്യഗ്രഹപ്പന്തലിൽ എത്തി കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു.
യൂനിയൻ പ്രസിഡൻറ് സി. പുഷ്പൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് എച്ച്. സലാം, നേതാക്കളായ കെ.കെ. അശോകൻ, ജി. ഉണ്ണികൃഷ്ണൻ, പി.വി. രാമഭദ്രൻ, പി.കെ. വേണുഗോപാൽ, കെ.ആർ. പ്രസന്നൻ, കെ. മോഹൽലാൽ, എ.വി. പ്രിയ, ബിന്ദു ശ്രീകുമാർ, എം.പി. സജീവ് എന്നിവർ സംസാരിച്ചു.
യൂനിയൻ സെക്രട്ടറി കെ.കെ. പൊന്നപ്പൻ സ്വാഗതവും പി.എം. അരുൺ നന്ദിയും പറഞ്ഞു. കര്‍ഷക സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം ചലച്ചിത്രതാരം ചേർത്തല ജയൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ല സെക്രട്ടറി ആര്. സുഖലാൽ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.ബി. അശോകൻ, ജി. ഹരികുമാർ, മോഹൻ സി. അവന്തറ, സലിംബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.