കർഷക പ്രശ്​നം: പ്രത്യേക നിയമസഭ നാളെ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര കാ​ർ​ഷി​ക നി​യ​മ​ത്തി​െൻറ​യും ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​െൻറ​യും പ​ശ്ചാ​​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വ്യാ​ഴാ​ഴ്​​ച.

വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഇ​ട​പെ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി ​െഎ​ക​ക​ണ്​​ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കാ​നാ​ണ്​ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രു​ന്ന​ത്. നി​യ​മ​സ​ഭാ ച​ട്ടം 118 അ​നു​സ​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​ക്ക്​ പു​റ​മെ പ്ര​തി​പ​ക്ഷ നേ​താ​വി​നും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ​ക്കും മാ​ത്ര​മാ​കും സം​സാ​രി​ക്കാ​ൻ അ​വ​സ​രം. ഒ​രു മ​ണി​ക്കൂ​റാ​ണ്​ സ​മ്മേ​ള​ന സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ്​ വി​ഭാ​ഗം എ​ൽ.​ഡി.​എ​ഫി​ലേ​ക്ക്​ മാ​റി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സ​ഭ ചേ​രു​ന്ന​ത്. എ​ന്നാ​ൽ, നി​യ​മ​സ​ഭ​യി​ൽ ഇ​രു​വി​ഭാ​ഗ​വും ഒ​റ്റ ക​ക്ഷി​യാ​യാ​ണ്​ തു​ട​രു​ന്ന​ത്. പി.​ജെ. ജോ​സ​ഫാ​ണ്​ ക​ക്ഷി​നേ​താ​വ്. അ​തി​നാ​ൽ പി.​ജെ. ജോ​സ​ഫി​നാ​കും സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക​യെ​ന്നാ​ണ്​ സൂ​ച​ന.

അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ജോ​സ്​ കെ. ​മാ​ണി പ​ക്ഷ​ത്തി​െൻറ പ​രാ​തി​യി​ൽ ജോ​സ​ഫ്​ പ​ക്ഷ​ത്തി​െൻറ വാ​ദം കേ​ൾ​ക്ക​ൽ ബു​ധ​നാ​ഴ്​​ച​യാ​ണ്. അ​തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ ജോ​സ​ഫി​ന്​ അ​വ​സ​രം ല​ഭി​​ക്കും. ജോ​സ് വി​ഭാ​ഗ​ത്തി​െൻറ വാ​ദം കേ​ൾ​ക്ക​ൽ പൂ​ർ​ത്തി​യാ​യി.

ധ​ന​കാ​ര്യ ബി​ൽ പാ​സാ​ക്കാ​ൻ ആ​ഗ​സ്​​റ്റ്​ 24ന് ​ചേ​ർ​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ​നി​ന്ന് ജോ​സ് വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ റോ​ഷി അ​ഗ​സ്​​റ്റി​നും പ്ര​ഫ.​എ​ൻ. ജ​യ​രാ​ജും വി​ട്ടു​നി​ന്നി​രു​ന്നു. ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം വി​പ്പും ന​ൽ​കി. വി​പ്പ് ലം​ഘ​ന​ത്തി​ന് അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​രു​വി​ഭാ​ഗ​വും സ്പീ​ക്ക​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​െ​ട പാ​ർ​ട്ടി ചി​ഹ്ന​വും പേ​രും അ​നു​വ​ദി​ച്ചു​ള്ള വി​ധി ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി. ഇ​തോ​ടെ അ​യോ​ഗ്യ​താ ത​ർ​ക്ക​ത്തി​ൽ മേ​ൽ​ക്കൈ ജോ​സ് വി​ഭാ​ഗ​ത്തി​നാ​യി.

Tags:    
News Summary - farmers issue special assembly session in kerala tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.