കൊച്ചി: തലശ്ശേരിയിൽ എൻ.ഡി.എഫ് പ്രവർത്തകനായ ഫസല്‍ വധിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായി സി.ബി.െഎ ഹൈകോടതിയിൽ. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന ആർ.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷിെൻറ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് സി.ബി.ഐ തുടരന്വേഷണം നടത്തണമെന്ന ഫസലിെൻറ സഹോദരന് അബ്ദുല്സത്താറിെൻറ ഹരജിയിലാണ് സി.ബി.െഎ വിശദീകരണം.
പൊലീസ് സുബീഷിനെ മർദിച്ചു തയാറാക്കിയ മൊഴിയാണിതെന്നാണ് സി.ബി.ഐ വാദം. നിയമപരമല്ലാത്ത ഇൗ മൊഴിക്ക് കടലാസിെൻറ വില പോലുമില്ല. ഒരു വിധ സമ്മര്‍ദവും ചെലുത്തിയില്ലെന്നും സുബീഷ് സ്വമേധയ ആണ് മൊഴി നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ 2016ല്‍ മോഹനന് എന്ന സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് 2009ല്‍ കണ്ണവത്ത് പവിത്രന് എന്ന സി.പി.എം പ്രവര്‍ത്തകനെയും തലശ്ശേരിയില്‍ ഫസലിനെയും കൊന്നിട്ടുണ്ടെന്ന് സുബീഷ് കുറ്റസമ്മത മൊഴി നല്‍കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തലശ്ശേരിയില്‍ ജിജേഷ്, പാണ്ടക്കലില് രവീന്ദ്രന് എന്നിവരെ കൊന്നതും ആർ.എസ്.എസ് -ബി.െജ.പി സംഘമാണെന്നും സുബീഷ് മൊഴി നല്കി. ഫസല്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കുന്നതായതിനാല് കുറ്റസമ്മത മൊഴി സംബന്ധിച്ചവിവരം ഡി.ജി.പി സി.ബി.ഐയെ അറിയിച്ചു.
കണ്ണവം പൊലീസ് നല്കിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ പവിത്രന് കേസില്‍ തുടരന്വേഷണത്തിന് തലശ്ശേരി കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് തുടരന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യൽ ചിത്രീകരിച്ചിട്ടുള്ള വിഡിയോ ദൃശ്യങ്ങളും സമാനമായ ടെലിഫോണ്‍ സംഭാഷണങ്ങളും കോടതിക്ക് പരിശോധിക്കാവുന്നതാണ്. ഫസല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് പ്രദേശത്ത് ആർ.എസ്.എസ്-എന്‍.ഡി.എഫ് സംഘര്‍ഷമുണ്ടായിരുന്നു. ചൊക്ലി പൊലീസ് എൻ.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫസലിെൻറ കൊലപാതകം ഈ സംഘര്‍ഷത്തിെൻറ തുടര്‍ച്ചയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.